advertisement

സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ മഹിള മോർച്ച പരാതി നൽകി

Last Updated:

മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരായ ലൈം​ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോർച്ച രം​ഗത്തെത്തിയത്.

News18
News18
പാലക്കാട്: സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. മഹിള മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നൽകിയത്. സംവിധായകൻ രഞ്ജിത്തിനെതിരായ ലൈം​ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോർച്ച രം​ഗത്തെത്തിയത്.
പാലക്കാട് വടക്കന്തറയിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗൺസിലർക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മഹിള മോർച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്ന വ്യക്തി പൊതുരം​ഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
രഞ്ജിത്തിനെതിരായ കേസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് 'പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല' എന്നാണ് പിഷാരടി പറഞ്ഞത്. ഇത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് മഹിളമോർച്ചയുടെ വാദം. ബലാത്സം​ഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നത് ബലാത്സം​ഗത്തിനിരയായ യുവതികളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്നതാണെന്നും മഹിള മോർച്ചയുടെ പരാതിയിൽ പറയുന്നു.
advertisement
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തത്. ന​ഗരസഭയിലെ ബിജെപി അം​ഗമായ സിന്ധു രാജനും ബന്ധുക്കളായ രണ്ട് പേർക്കെതിരെയുമാണ് കേസ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീവിരുദ്ധ പരാമർശം; രമേശ് പിഷാരടിക്കെതിരെ മഹിള മോർച്ച പരാതി നൽകി
Next Article
advertisement
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; പാക് ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുള്ള 4 പേരെ യു.പി എടിഎസ് അറസ്റ്റ് ചെയ്തു
  • പാക് ഭീകര ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെ യു.പി എടിഎസ് ലഖ്‌നൗയിൽ ഭീകരാക്രമണത്തിന് മുമ്പ് അറസ്റ്റ് ചെയ്തു

  • ലഖ്‌നൗ റെയിൽവേ സിഗ്നലുകൾ തകർക്കാൻ പദ്ധതിയിടുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

  • സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ ഹാൻഡ്‌ലർമാരുമായി ബന്ധം പുലർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി

View All
advertisement