അഭിമന്യു വധം: പ്രധാനപ്രതി മുഹമ്മദ് പൊലീസ് പിടിയിൽ
Last Updated:
കൊച്ചി: മഹാരാജാസ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ പ്രധാനപ്രതി മുഹമ്മദ് പൊലീസ് പിടിയിൽ. ബുധനാഴ്ച രാവിലെ പ്രത്യേക അന്വേഷണസംഘമാണ് മുഹമ്മദിനെ പിടികൂടിയത്.
മഹാരാജാസ് കോളേജിലെ അറബിക് വിദ്യാർഥിയായ മുഹമ്മദ് തന്നെയായിരുന്നു കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരൻ. കൊലപാതകം നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചു വരുത്തിയത്
മുഹമ്മദ് ആയിരുന്നു. മഹാരാജാസ് കോളേജ് കാമ്പസിൽ കാമ്പസ് ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതും മുഹമ്മദ് ആയിരുന്നു.
മഹാരാജാസിലെ മൂന്നാംവർഷ അറബിക് - ഹിസ്റ്ററി വിദ്യാർഥിയാണ് മുഹമ്മദ്. കാമ്പസിലെ ചുവരെഴുത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2018 9:42 AM IST