20 രൂപ വീക്ക്നെസ്സ് ; പുതിയ 20 രൂപ നോട്ടുകൾ സ്വരുക്കൂട്ടിയ നാലാം ക്ലാസുകാരിയുടെ സമ്പാദ്യം ഒരു ലക്ഷത്തിലേറെ!
- Published by:Warda Zainudheen
- local18
Last Updated:
പുതിയ 20 രൂപ നോട്ടിനോടുള്ള ഇഷ്ടം കൊണ്ട് മലപ്പുറം കരുവാരകുണ്ട് സ്വദേശിനി ഫാത്തിമ നഷ്‌വ (9) സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയാണ്.
പുതിയ 20 രൂപ നോട്ടിനോടുള്ള ഇഷ്ടം കൊണ്ട് മലപ്പുറം കരുവാരകുണ്ട് സ്വദേശിനി ഫാത്തിമ നഷ്‌വ (9) സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയാണ്. മുണ്ടക്കോട് ജിഎംഎൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു ലക്ഷപ്രഭു. 20 രൂപയുടെ 5150 നോട്ടുകളാണു (103000 രൂപ) കഴിഞ്ഞ ദിവസം നഷ്‌വയുടെ മേശവലിപ്പിൽ നിന്ന് എണ്ണിയെടുത്തത്.
ഓട്ടോ ഡ്രൈവറായ പിതാവു ഇബ്രാഹിമാണ് നഷ്‌വക്കു ഈ കമ്പത്തിനു കൂട്ട്. തെക്കുംപുറം ഏറിയാട്ടുകുഴിയിൽ ഇബ്രാഹിമിൻ്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടൻ മകൾ ഓടിച്ചെന്നു പഴ്സസ് പരിശോധിക്കും. അതിലുള്ള പുതിയ 20 രൂപ നോട്ടുകളെല്ലാം എടുത്തു തൻ്റെ മേശവലിപ്പിൽ സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ 50 നോട്ടുകൾ തികയുമ്പോൾ ഒരു കെട്ടാക്കും
മകളുടെ ഈ താൽപര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന 20 രൂപ നോട്ടുകൾ അവൾക്കുവേണ്ടി പഴ്സിൽ കരുതി വെക്കാറുണ്ട്. 2 വർഷം കൊണ്ടു താൻ സ്വരൂപിച്ച തുക എണ്ണിനോക്കാൻ ആവശ്യപ്പെട്ടു കുറച്ചു ദിവസം മുൻപാണ് ഫാത്തിമ നഷ്‌വ മാതാപിതാക്കളെ സമീപിച്ചു. തുക കണ്ട് അവരും ആശ്ചര്യപ്പെട്ടു. എണ്ണി നോക്കിയപ്പോൾ ആശ്ചര്യം ഇരട്ടിച്ചു. ഇത്രയും തുക സമ്പാദിച്ച മകൾക്കു നല്ലൊരു സമ്മാനം വാങ്ങിനൽകാനാണ് ഇബ്രാഹിമിൻ്റെ തീരുമാനം. ബാക്കി തുക തങ്ങളുടെ വീടുപണിക്കായി വാങ്ങിയ കടം വീട്ടാൻ ഉപയോഗിക്കാമെന്നാണ് ഇബ്രാഹിം ആലോചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
July 12, 2024 11:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
20 രൂപ വീക്ക്നെസ്സ് ; പുതിയ 20 രൂപ നോട്ടുകൾ സ്വരുക്കൂട്ടിയ നാലാം ക്ലാസുകാരിയുടെ സമ്പാദ്യം ഒരു ലക്ഷത്തിലേറെ!