മാമാങ്ക സ്മാരകം; രക്ത ചരിത്രം പറയുന്ന 'നിലപാടുതറ'
- Published by:naveen nath
- local18
- Reported by:Shaima N T
Last Updated:
മാമാങ്കത്തിലെ രക്ഷാ പുരുഷനായ രാജാവ് എഴുന്നള്ളി വാളും പിടിച്ചു നിന്നിരുന്നത് നിലപാട് തറയിലാണ്. ചതുരാകൃതിയിലുള്ള ചെങ്കലിലും കരിങ്കല്ലിലും തീർത്തതാണ് നിലപാടുതറ.
മാമാങ്കം വലിയ രക്ത രൂഷിതമായതിന്റെ കാരണം അധികാരം മാത്രമായിരുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന മാമാങ്കം നടത്താനുള്ള അധികാരം സാമൂതിരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പല തന്ത്രങ്ങളും പ്രയോഗിച്ച് സാമൂതിരി വീണ്ടും മാമാങ്കത്തിന്റെ നേതാവായി.കാലക്രമത്തില്‍ സാമൂതിരിയുടെ ശക്തി വര്‍ധിച്ചു വന്നു.
പാശ്ചാത്യശക്തിയായ പോര്‍ട്ടുഗീസുകാരെപ്പോലും മലബാറില്‍ പരാജയപ്പെടുത്താൻ പോന്ന ശക്തി സാമൂതിരിക്ക് ഉണ്ടായിരുന്നു. അംഗരക്ഷകരായി തീയന്മാരും നായന്മാരും ഉള്‍പ്പെടെ ഒരു വലിയ സൈന്യ വിഭാഗവും ഉണ്ടായിരുന്നു. ഇവരെയെല്ലാം തോല്‍പ്പിച്ചതിനുശേഷമേ എതിരാളികള്‍ക്ക് സാമൂതിരിപ്പാടിരിക്കുന്ന പീഠത്തെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഈ പീഠത്തിന്‘നിലപാടുതറ’ എന്നായിരുന്നു പേര്.
മലപ്പുറം ജില്ലയിലെ തിരുനാവായയിലാണ് മാമാങ്കത്തിന്റെ സ്മാരകമായ നിലപാട് തറ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.നിളയുടെ തീരത്താണ് അവശേഷിക്കുന്ന മാമാങ്ക സ്മാരകങ്ങളിൽ ഒന്നായ നിലപാടുതറ നിലനിൽക്കുന്നത്. മാമാങ്ക സ്മാരകങ്ങളിൽ തീർത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ ചരിത്ര സ്മാരകം ഇപ്പോൾ
advertisement
മാമാങ്കത്തിലെ രക്ഷാ പുരുഷനായ രാജാവ് എഴുന്നള്ളി വാളും പിടിച്ചു നിലപാട് ഉറപ്പിച്ചിരുന്ന സ്ഥലമാണ് നിലപാട് തറ. തറ നിരപ്പിൽ നിന്നും പൊങ്ങിയാണ് നിലപാടുതറയുള്ളത്. ചതുരാകൃതിയിലുള്ള ചെങ്കലിലും കരിങ്കല്ലിലും തീർത്തതാണ് നിലപാടു തറ.ഒരു വശത്തായി വൃത്താകൃതിയിലുള്ള ഒരു കിണറും മറുവശത്തായി കരിങ്കല്ലിൽ തീർത്ത ഒരു ഇരിപ്പിടവും കാണാനാകും.
മാമാങ്കത്തിലേക്കുള്ള എഴുന്നള്ളിപ്പും ചർച്ചകളുമെല്ലാം നടത്തുന്നത് നിലപാട് തറയിൽ ആയിരുന്നു. 12 വർഷങ്ങൾക്കു മുൻപാണ് കേരള പുരാവസ്തു വകുപ്പ് ഈ സ്ഥലം ഏറ്റെടുത്ത് സന്ദർശകർക്കായി തുറന്നു കൊടുത്തത്.എന്നാൽ ഇപ്പോഴും സ്വകാര്യ ഭൂമിയിലൂടെവേണം ഇവിടേക്ക് എത്താൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 11, 2024 8:42 PM IST