എടപ്പാളിലെ പാട്ടുറങ്ങാത്ത മോഹനൻ്റെ ആല.
- Published by:Warda Zainudheen
- local18
Last Updated:
നാല് പതിറ്റാണ്ടായി മലപ്പുറം ജില്ലയിലെ എടപ്പാള്‍ വട്ടംകുളത്ത് പാട്ടും പറച്ചിലുമായി മോഹനന്‍ ആലയില്‍ സജീവമാണ്. പഴയകാല റേഡിയോ ടേപ് റെക്കോഡര്‍ എന്നിവ ഉപയോഗിച്ചാണ് ഇന്നും തീച്ചൂളയില്‍ വെന്തുരുകുന്ന ഇരുമ്പിനോട് മല്ലിടുമ്പോള്‍ മോഹനന്‍ ആശ്വാസം കണ്ടെത്തുന്നത്.
നാല് പതിറ്റാണ്ടായി മലപ്പുറം ജില്ലയിലെ എടപ്പാള്‍ വട്ടംകുളത്ത് പാട്ടും പറച്ചിലുമായി മോഹനന്‍ ആലയില്‍ സജീവമാണ്. പഴയകാല റേഡിയോ ടേപ് റെക്കോഡര്‍ എന്നിവ ഉപയോഗിച്ചാണ് ഇന്നും തീച്ചൂളയില്‍ വെന്തുരുകുന്ന ഇരുമ്പിനോട് മല്ലിടുമ്പോള്‍ മോഹനന്‍ ആശ്വാസം കണ്ടെത്തുന്നത്. അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള റേഡിയോകളും പഴയകാല ടേപ് റെക്കോര്‍ഡറുകളും മോഹനനു കൂട്ടാണ്.
ആ വേദനകളെയും സന്തോഷങ്ങളെയും സംഗീതത്തോട് പങ്കിടുന്ന മോഹനന്‍ ഒരു ശില്പിയാണ്, ഓരോ ഓർമകളും ഓരോ താളങ്ങളും ഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന സംഗീതയാത്രികന്‍. പണ്ടത്തെ പാട്ടുകള്‍ കേട്ടുപോരുന്നത് മോഹനൻ്റെ മനസ്സിന് ഒരു തണലാണ്. റേഡിയോ സമയം കഴിഞ്ഞാല്‍ 1992 ല്‍ പുറത്തിറങ്ങിയ എ.എഫ്.ഡി സ്പീക്കര്‍ ഉള്ള ടേപ് റെക്കോഡറില്‍ കാസറ്റ് ഇടുന്ന പാട്ട് അങ്ങ് വട്ടംകുളം അങ്ങാടിയില്‍ കേള്‍ക്കാം.

അദ്ദോഹത്തിൻ്റെ പണിപുരയില്‍ അവിടെയും ഇവിടെയുമായി പല കമ്പനികളുടെ ധാരാളം റേഡിയോയും ടേപ്പ്‌റെക്കോര്‍ഡറും കാണാം. ചെറുപ്പത്തില്‍ ആഗ്രഹിച്ചിട്ടു ലഭിക്കാതെ പോയ മ്യൂസിക് സിസ്റ്റം, കേടുവന്നവ ആണെങ്കിൽ പോലും അവ വാങ്ങി പണിത് ഉപയോഗപ്രദമാക്കി തന്റെ കൈയില്‍ ഭദ്രമായി സൂക്ഷിച്ചു വെക്കുന്ന മോഹനന്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണ്. മോഹനന്റെ ശേഖരത്തില്‍ 25-നു മുകളിലുള്ള ടേപ്പ് റെക്കോര്‍ഡറുകള്‍, ഗ്രാമഫോണ്‍, വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന തടക്കം, ഇന്റര്‍നാഷണല്‍ കമ്പനിയുടെ റേഡിയോകൾ എന്നിവ അടക്കം മുപ്പതിലധികം റേഡിയോയും ഉണ്ട്. എഫ്.എം വരുന്നതിനു മുന്‍പ് ഉള്ളതും എ.എം ഉള്ളതും ആയ റേഡിയോകള്‍ ഇന്നും വര്‍ക്ക് ചെയ്യുന്നുണ്ട്.
advertisement

പുതിയ കാലഘട്ടത്തിലെ മ്യൂസിക് സിസ്റ്റങ്ങളും ഒഴിവാക്കാറില്ല, കാരണം സംഗീതം ഇല്ലാതെ മോഹനന്റെ ജീവിതത്തില്‍ ഒരുദിവസം പോലും ഉണ്ടാകാറില്ല. വട്ടംകുളത്തിന്റെ സായാഹ്നങ്ങളില്‍ പാട്ടിന്റെ മാധുര്യം വിതറിയ മനുഷ്യന്‍ എന്നും സംഗീതത്തിന്റെ വ്യക്തിയാണ്. മോഹനന്റെ സംഗീത ജീവിതം ഒരിക്കലും അവസാനിക്കാത്ത ഒരു ഓര്‍മപ്പുഴയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 08, 2024 6:04 PM IST