ഒരു അമ്മ അണ്ണാനിൻ്റെ പരിഭ്രാന്തിയും ആശ്വാസവും!

Last Updated:

തൻ്റെ കുഞ്ഞിനെ തേടിവന്ന ഒരു അമ്മയുടേയും ആ കുഞ്ഞിനെ സുരക്ഷിതമായി തിരിച്ചേൽപ്പിച്ച മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി വിനുവിൻ്റേയും കൗതുകമുണർത്തുന്ന കഥ സോഷ്യൽമീഡിയയിൽ വൈറൽ.

തൻ്റെ കുഞ്ഞിനെ തേടിവന്ന ഒരു അമ്മയുടേയും ആ കുഞ്ഞിനെ സുരക്ഷിതമായി തിരിച്ചേൽപ്പിച്ച മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി വിനുവിൻ്റേയും കൗതുകമുണർത്തുന്ന കഥ സോഷ്യൽമീഡിയയിൽ വൈറൽ.
കഴിഞ്ഞ ആഴ്ച,  കനത്ത മഴയുള്ള ഒരു വൈകുന്നേരം വിനു വീട്ടുവളപ്പിൽ ഒരു കുഞ്ഞുവേദനയുടെ നിലവിളി കേട്ടു. അന്വേഷിച്ചപ്പോൾ തൻ്റെ വീടിനു പിൻമുറ്റത്ത് കല്ലുകൾക്കിടയിൽ ഒരു വലിയ തവള  അണ്ണാൻ ഒരു കുഞ്ഞിനെ വിഴുങ്ങുന്നതായി കണ്ടു. കുഞ്ഞിനെ രക്ഷിക്കാൻ ഓടിയെത്തിയ വിനു തവവളയുടെ വായിൽ നിന്ന് ആ ചെറിയ ജീവിയെ പുറത്തെടുത്തു. തണുപ്പും ഭയവും കൊണ്ട് വിറയ്ക്കുന്ന, കണ്ണുതുറക്കുക പോലും ചെയ്യാത്ത നവജാത ശിശുവാണെന്ന് ആ അണ്ണാൻക്കുഞ്ഞെന്ന് അയാൾ തിരിച്ചറിഞ്ഞു. അണ്ണാൻ കുഞ്ഞിനെ വിനു വൃത്തിയാക്കി, തീറ്റ നൽകി, ചൂടേകി. അധികം വൈകാതെ ഊർജം വീണ്ടെടുത്ത് അണ്ണാൻക്കുഞ്ഞ് നല്ല ഉറക്കത്തിലേക്ക് വഴുതി വീണു.
advertisement
പിറ്റേന്ന് വിനു കുഞ്ഞിനെ പരിചരിക്കുന്നതിനിടെയാണ് കുഞ്ഞ് ഉറങ്ങിക്കിടന്ന കൂട്ടിനു സമീപം ഒരു അമ്മ അണ്ണാൻ വരുന്നത് ശ്രദ്ധിച്ചത്. അതിശയകരമെന്നു പറയട്ടെ, അമ്മ വിനുവിനെ ഭയക്കാതെ അദ്ദേഹം തുറന്നു കൊടുത്ത കൂട്ടിൽ കയറി. വിനു കൂട് തുറന്ന ഉടൻ, അമ്മ അണ്ണാൻ തൻ്റെ കുഞ്ഞിനെ പരിഭ്രാന്തി ഒതുങ്ങിയ ആശ്വാസത്തിൽ വാരിപുണർന്നു. അവൾ മെല്ലെ അതിനെ കൈകളിൽ എടുത്തു, പതിയെ മരത്തിലേക്ക് കയറിപ്പോയി.
advertisement
“കാണാൻ വിസ്മയിപ്പിക്കുന്ന ഒരു രംഗമായിരുന്നു അത്. അതിനാൽ, ഞാൻ അത് റെക്കോർഡുചെയ്‌ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒരുപാട് പേർ ഇത് ഷെയർ ചെയ്യുകയും, ഒരുപാട് പേർ എന്നെ വിളിച്ച് സന്തോഷം അറിയിക്കുകയും ചെയ്തു,” വിനു വിശദീകരിച്ചു. “ആ അമ്മ തൻ്റെ കുഞ്ഞിനെ ഓർത്ത് എത്രമാത്രം വിഷമിക്കുന്നുവെന്നും അവളുടെ കുഞ്ഞിൻ്റെ അടുത്തേക്ക് വരാൻ, എന്നെ സമീപിക്കാൻ അവൾ ഒട്ടും ഭയപ്പെട്ടില്ലെന്നും കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. അമ്മയുടെ സ്നേഹം യഥാർത്ഥത്തിൽ അസാധാരണമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ചെറുതും എന്നാൽ ഗഹനവുമായ ഈ കഥ മനുഷ്യനായാലും മൃഗമായാലും അമ്മമാർ തങ്ങളുടെ സന്തതികളോട് സമാനതകളില്ലാത്ത സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതെങ്ങനെയെന്നതിന് ഉദാഹരണമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
ഒരു അമ്മ അണ്ണാനിൻ്റെ പരിഭ്രാന്തിയും ആശ്വാസവും!
Next Article
advertisement
Virat Kohli| നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; 'കിങ് കോഹ്‌ലി' വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു
Virat Kohli| നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം; 'കിങ് കോഹ്‌ലി' വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു
  • വിരാട് കോഹ്‌ലി നാല് വർഷത്തിന് ശേഷം ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചു

  • ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടി കോഹ്‌ലി 11-ാം തവണ ഒന്നാമതെത്തി

  • തുടർച്ചയായ 5 മത്സരങ്ങളിൽ 50-ൽ അധികം റൺസ് നേടി കോഹ്‌ലി ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തി

View All
advertisement