ഭര്‍ത്താവിനൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പോയ മലപ്പുറം സ്വദേശിനി പുറത്തേക്ക് വീണു മരിച്ചു

Last Updated:

തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നാണ് യുവതി വീണത്

News18
News18
ചെന്നൈ: ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്കുള്ള യാത്രാമധ്യേ മലയാളി യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്ണി (30) ആണ് മരിച്ചത്. തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നാണ് യുവതി വീണത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് യുവതി ഭർത്താവിനും മകൾക്കുമൊപ്പം യാത്രതിരിച്ചത്. യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
തുടർന്ന് ഭർത്താവ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്‌സി പരീക്ഷകളിലും ദേവസ്വംബോര്‍ഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപകടം ഉണ്ടായത്. യുവതി എങ്ങനെയാണു ട്രെയിനിൽ നിന്നും വീണത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭര്‍ത്താവിനൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പോയ മലപ്പുറം സ്വദേശിനി പുറത്തേക്ക് വീണു മരിച്ചു
Next Article
advertisement
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
'മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരം'; മുഖ്യമന്ത്രി പിണറായി വിജയൻ
  • മോഹൻലാൽ മലയാളത്തിന്റെ ഇതിഹാസ താരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

  • മോഹൻലാലിന് ലഭിച്ച ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി.

  • 65 വയസ്സിലും അഭിനയസപര്യ തുടരുന്ന മോഹൻലാലിനെ കേരള സർക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.

View All
advertisement