'ഫുട്ബോൾ കളിയെപ്പറ്റി ചർച്ച' തുടരുന്നു'; പി വി അൻവർ രണ്ടാം ദിവസവും ഇഡി ഓഫീസിലെത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
ഇ.ഡിയുടെ കൊച്ചിയിലെ മേഖലാ ഓഫീസിലാണ് ചോദ്യംചെയ്യല്‍
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി പിവി അൻവർ എംഎൽഎ. കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത്. ഇ.ഡിയുടെ കൊച്ചിയിലെ മേഖലാ ഓഫീസിലാണ് ചോദ്യംചെയ്യല്‍.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പിവി അൻവർ ക്ഷുഭിതനായിരുന്നു. പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, “ഇന്ത്യ – പാകിസ്താൻ ഫുട്ബോൾ കളി ചർച്ച ചെയ്യാൻ വിളിപ്പിച്ചതാ, പറയാൻ സൗകര്യമില്ല” എന്നായിരുന്നു പ്രതികരണം.
ഇന്നലെ ഉച്ചയ്ക്കാണ് പിവി അൻവർ ചോദ്യം ചെയ്യലിന് എത്തിയത്. രാത്രി ഒമ്പത് മണിവരെ ചോദ്യം ചെയ്യൽ തുടർന്നു.
advertisement
മലപ്പുറം സ്വദേശിയായ പ്രവാസി എൻജിനീയർ സലിം ആണ് പരാതി നൽകിയത്. ബെൽത്തങ്ങാടിയിലെ ക്വാറിയിൽ 10 ശതമാനം ഓഹരി പങ്കാളിത്തം നൽകാമെന്ന് വിശ്വസിപ്പിച്ച് 2012 ൽ 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ് കേസ്.
അൻവറിന്റെ ഉടമസ്ഥതയിലാണ് ക്വാറി എന്ന വ്യാജരേഖ കാണിച്ചാണ് ഇടപാട് നടത്തിയത് എന്ന് മനസ്സിലായതോടെ പണം തിരിച്ചു ചോദിച്ചുവെന്നും സലിമിന്റെ പരാതിയിൽ പറയുന്നു.
ആദ്യം പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സിവിൽ സ്വഭാവമുള്ള കേസ് ആണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട് കോടതി തള്ളിയിരുന്നു. തുടർന്നാണ് സലിം ഇ ഡിക്ക് പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 17, 2023 7:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഫുട്ബോൾ കളിയെപ്പറ്റി ചർച്ച' തുടരുന്നു'; പി വി അൻവർ രണ്ടാം ദിവസവും ഇഡി ഓഫീസിലെത്തി