വളാഞ്ചേരിയിൽ മഞ്ഞ മഴ! കൗതുകവും ആശങ്കയുമായി പ്രദേശവാസികൾ
- Published by:Naseeba TC
- news18-malayalam
Last Updated:
വളാഞ്ചേരിയിൽ വീണ്ടും കളർമഴ. വ്യാഴാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ജനം ആശങ്കയിൽ
മലപ്പുറം: വളാഞ്ചേരി പ്രദേശത്ത് വീണ്ടും കളർമഴ പെയ്തത് ഒരേ സമയം ജനങ്ങളിൽ കൗതുകവും ആശങ്കയും ഉണർത്തുന്നു. വ്യാഴാഴ്ച രാവിലെ പെയ്ത ചാറ്റൽ മഴയിലാണ് ഈ പ്രതിഭാസം രൂപപ്പെട്ടത്.
മഴയിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലെല്ലാം മഞ്ഞ തുള്ളികൾ പതിച്ചതായി കാണുകയായിരുന്നു. വളാഞ്ചേരിയിലെ ടാക്സി ഡ്രൈവർമാരാണ് ഈ കൗതുക കാഴ്ച മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
കളർ മഴ പെയ്തതിനു കാരണം കാലാവസ്ഥ വ്യതിയാനം ആണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 2021 നവംബർ 9 നാണ് മുൻപ് ഈ പ്രതിഭാസം പ്രദേശത്ത് രൂപപ്പെട്ടിരുന്നത്. പിന്നീട് 2 വർഷത്തിനു ശേഷമാണ് ജനങ്ങളിൽ ആശങ്ക പടർത്തി കളർമഴ വീണ്ടും ഉണ്ടായത്. അന്നുള്ളതിനേക്കാൾ കൂടുതൽ അളവിൽ കളർ മഴ പെയ്തതായി കണ്ടുനിന്നവർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
June 01, 2023 6:21 PM IST