'പീഡനപരാതി പ്രതിച്ഛായ തകർക്കാൻ'; മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം
- Published by:meera_57
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ മാർച്ച് രണ്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്
'മഞ്ഞുമ്മൽ ബോയ്സ്' (Manjummel Boys) സംവിധായകൻ ചിദംബരം എസ്. പൊതുവാളിനെതിരെയുള്ള പീഡനപരാതിയിൽ മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയിലെ സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ടൗൺ സൗത്ത് പോലീസിലാണ് ക്രിമിനൽ കേസിനാസ്പദമായ സംഭവം രജിസ്റ്റർ ചെയ്തത്.
മലയാള ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരെ മാർച്ച് രണ്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2022ൽ കൊച്ചി നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ വച്ച് സംവിധായകൻ തന്നോട് ലൈംഗികമായി മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 74 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), സെക്ഷൻ 75 (ലൈംഗിക പീഡന കുറ്റകൃത്യങ്ങൾ) എന്നിവ പ്രകാരം ചിദംബരത്തിനെതിരെ കേസെടുക്കുകയായിരുന്നു.
advertisement
സംവിധായകന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പരാതി എന്ന് പ്രതിഭാഗം വക്കീൽ വാദിച്ചു. പരാതിയിലെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ചിദംബരം, പരാതിക്കാരിയോട് തീർത്തും പ്രൊഫഷണൽ ബന്ധമേ പുലർത്തിയിട്ടുള്ളൂ എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പരാമർശിച്ചു. ഫ്ലാറ്റിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം.
മലയാള സിനിമാ ചരിതത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിൽ ഒന്നായിരുന്നു 'മഞ്ഞുമ്മൽ ബോയ്സ്'.
Summary: 'Manjummel Boys' director Chidambaram S. Poduval granted anticipatory bail in a rape case. The bail was granted by Sessions Judge K.K. Balakrishnan of the Ernakulam Sessions Court. The incident was registered under the criminal case at the Ernakulam Town South Police. The police confirmed that a case was registered against Malayalam film director Chidambaram on March 2. The case was based on a complaint by a woman associated with the film industry. A case was registered against Malayalam film director Chidambaram on March 2
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 09, 2026 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പീഡനപരാതി പ്രതിച്ഛായ തകർക്കാൻ'; മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം







