COVID 19| നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത മലയാളി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഒപ്പംപോയ രണ്ടുപേർ നിരീക്ഷണത്തിൽ
ഡൽഹി നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാർ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ട്. മടങ്ങിയെത്തിയ ആറു പേർക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.
പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദിനിൽ കബറടക്കി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. നേരത്തെ ബൈപാസ് സർജറിക്കും വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പമാണ് ഡൽഹിയിൽ പോയത്. ഇവർ ഡൽഹിയിൽ നിസാമുദീനിൽ ബംഗ്ലാവാലി മസ്ജിദിൽ താമസിക്കുകയാണ്. ഇവർ അവിടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
You may also like:COVID 19| കോവിഡ് പ്രതിരോധ പ്രവർത്തനം: റിലയൻസിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി [NEWS]COVID 19| സ്വയം ക്വാറന്റൈനിൽ കഴിയാൻ തായ്‌ലന്‍ഡ് രാജാവ് ബുക്ക് ചെയ്തത് ഒരു ഹോട്ടല്‍ മുഴുവന്‍; കൂട്ടിന് 20 പങ്കാളികളും [PHOTOS]COVID 19 | മദ്യവിതരണത്തിന് മാർഗനിർദ്ദേശമായി; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന രേഖ ഹാജരാക്കണം [NEWS]
നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതിൽ പങ്കെടുത്ത ഇരുന്നൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
advertisement
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു. ഇവിടെനിന്നു മടങ്ങിയ 2 പേർ കോവിഡ് ബാധിച്ചു മരിക്കുകയും വിദേശികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2020 12:00 AM IST