ഫ്ലാസ്കിലെ വെള്ളം കുടിച്ചതും ബോധരഹിതരായി; ട്രെയിനിൽ മലയാളി ദമ്പതികൾക്ക് സ്വർണമടക്കം നഷ്ടമായി

Last Updated:

ബോധരഹിതരായ ദമ്പതികൾ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്

പത്തനംതിട്ട: ട്രെയിൽ മലയാളി ദമ്പതികൾക്ക് സ്വർണം അടക്കം നഷ്ടമായി. പത്തനംതിട്ട വടക്കശ്ശേരി സ്വദേശികളായ പി.ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലായിരുന്നു സംഭവം. ഇവരുടെയും സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെയാണ് മോഷണം പോയത്.
ബെർത്തിന് അരികിൽ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് സംശയം. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായെന്നാണ് ദമ്പതികൾ പറഞ്ഞത്. ബോധരഹിതരായ ഇരുവരും വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് കാട്‍പാടി റെയിൽവെയിൽ പരാതിയും നൽകി. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുന്ന വേളയിലായിരുന്നു സംഭവം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്ലാസ്കിലെ വെള്ളം കുടിച്ചതും ബോധരഹിതരായി; ട്രെയിനിൽ മലയാളി ദമ്പതികൾക്ക് സ്വർണമടക്കം നഷ്ടമായി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement