മലയാളിയായ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അമേരിക്കയിൽ അന്തരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്
അമേരിക്കയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ തോമസ് കെ തോമസ് (50) അന്തരിച്ചു. വാഷിംഗ്‌ടണിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്. വാഷിങ്ടൺ ഇന്ത്യൻ എംബസിയിൽ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
തൃശൂർ മുക്കാട്ടുകര പരേതരായ ആളൂർ കൊക്കൻ വീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്.
ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസിന്റെയും ത്രേസിയാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കൾ.
കുടുംബ സമേതം വാഷിങ്ടണിൽ ആയിരുന്നു താമസം.
ഷീബ ബ്രിട്ടാസ് (റെയിൽവേ), ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം ) എന്നിവർ സഹോദരിമാരാണ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ ഭാര്യാസഹോദരനാണ് തോമസ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
September 21, 2024 5:25 PM IST