'കേരളീയം മഹാസംഭവമായി മാറട്ടെ'; മഹത്തായ ആശയത്തിന്‍റെ തുടക്കമെന്ന് മമ്മൂട്ടി

Last Updated:

കേരളീയം കേരളത്തിന്‍റെ മാത്രം വികരമല്ലെന്നും ലോക സാഹോദര്യത്തിന്‍റെ വികാരമായി ഇത് മാറുമെന്നും മമ്മൂട്ടി

കേരളീയം
കേരളീയം
തിരുവനന്തപുരം: കേരളീയം പരിപാടിക്ക് ആശംസകളുമായി മലയാളത്തിന്‍റെ സൂപ്പർതാരം മമ്മൂട്ടി. കേരളീയം കേരള ചരിത്രത്തിലെ മഹാസംഭവമായി മാറട്ടെയെന്ന് ഉദ്ഘാടന ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. മഹത്തായ ആശയത്തിന്‍റെ തുടക്കമാണ് കേരളീയമെന്നും അദ്ദേഹം പറഞ്ഞു.
കേരളീയം കേരളത്തിന്‍റെ മാത്രം വികരമല്ലെന്നും ലോക സാഹോദര്യത്തിന്‍റെ വികാരമായി ഇത് മാറുമെന്നും മമ്മൂട്ടി പറഞ്ഞു. നമ്മൾ ലോകത്തിന് തന്നെ മാതൃകയാകും. സ്നേഹത്തിനും സൌഹാർദത്തിനും ലോകത്തിന്‍റെ ഏറ്റവും വലിയ മാതൃക കേരളമാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
നമ്മുടെ രാഷ്ട്രീയം, മതം, ജാതി എല്ലാം വേറെവേറെയാണ്. എന്നാൽ എല്ലാവർക്കും ഉണ്ടാകുന്ന വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ, ഞങ്ങളുടെ സ്വപ്നങ്ങളും ആശയങ്ങളും ഒന്നാണെന്നതാണ് കേരളീയം മുന്നോട്ടുവെക്കുന്ന സന്ദേശമെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മറികടന്ന് ലോകത്തെ ശ്രദ്ധാകേന്ദ്രമായി എല്ലാവരും ആദരിക്കുന്ന ജനതയായി മലയാളികൾ മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
advertisement
കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം 2023 നു പ്രൗഢോജ്വല തുടക്കം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരളീയത്തെ ലോക ബ്രാൻഡാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേരളീയം എല്ലാവർഷവും ഉണ്ടാകും. കേരളത്തിൻറെ മുഖമുദ്രയായി കേരളീയം മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും ചടങ്ങിൽ വിശിഷ്ടാതിഥികളായി. സാംസ്‌കാരിക വ്യാവസായിക നയതന്ത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.
advertisement
മലയാളികളുടെ മഹോത്സവം എന്ന സർക്കാർ വിശേഷിപ്പിക്കുന്ന കേരളീയം കവടിയാര്‍ മുതല്‍ കിഴക്കേ കോട്ട വരെ 42 വേദികളിലായി ഒരാഴ്ചക്കാലം തലസ്ഥാനത്തു ഉത്സവഛായ തീർക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളീയം മഹാസംഭവമായി മാറട്ടെ'; മഹത്തായ ആശയത്തിന്‍റെ തുടക്കമെന്ന് മമ്മൂട്ടി
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement