advertisement

കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്കും ഭാര്യയ്ക്കും ആതിഥേയരായി മുകേഷ് അംബാനിയും നിത അംബാനിയും

Last Updated:

കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി ഫെബ്രുവരി 27നാണ് മാർക്ക് കാർണി മുംബൈയിലെത്തിയത്

Rapid Read
News18
News18
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്കും ഭാര്യ ഡയാന ഫോക്സ് കാർണിക്കും ആതിഥേയരായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സിഎംഡി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. മുംബൈയിലെ തങ്ങളുടെ വസതിയിലാണ് അംബാനി കുടുംബം കനേഡിയൻ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും സ്നേഹോഷ്മളമായ വിരുന്നൊരുക്കിയത്.
നാടൻ പാട്ടുകളിലൂടെയും ശാസ്ത്രീയ നൃത്ത പ്രകടനങ്ങളിലൂടെയും ഇന്ത്യയുടെ സമ്പന്നമായ കലാപാരമ്പര്യങ്ങളെ ആഘോഷിച്ച ഒത്തുചേരൽ, പൈതൃകം, സൗഹൃദം, സാംസ്കാരിക വിനിമയം എന്നിവയോടുള്ള ഇരുരാജ്യങ്ങളുടെയും മതിപ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിനായി ഫെബ്രുവരി 27നാണ് മാർക്ക് കാർണി മുംബൈയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടെടുക്കാനുള്ള ഓട്ടവയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. മാർച്ച് 2 വരെയാണ് സന്ദർശനം.
advertisement
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും കാനഡയിലെ തൊഴിലാളികൾക്കും ബിസിനസുകൾക്കും പുതിയ അവസരങ്ങൾ തുറക്കുന്ന പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനായി ബിസിനസ്സ് പ്രമുഖരെ കാണാനാണ് തങ്ങൾ എത്തിയതെന്നും മുംബൈയിൽ എത്തിയ ഉടൻ തന്നെ കാർണി വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിക്കും ഭാര്യയ്ക്കും ആതിഥേയരായി മുകേഷ് അംബാനിയും നിത അംബാനിയും
Next Article
advertisement
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
കോടതിയിൽ‌ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
  • കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഓഫീസർ പിടിയിൽ

  • പത്തനംതിട്ടയിലെ താജുദ്ദീൻ എയ്ക്ക് 7 വർഷം കഠിനതടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു

  • അഴിമതി വിവരങ്ങൾ അറിയിക്കാൻ വിജിലൻസ് ടോൾ ഫ്രീ നമ്പർ 1064, 8592900900, വാട്ട്സ്ആപ്പ് 9447789100

View All
advertisement