advertisement

യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി

Last Updated:

മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്

News18
News18
കൊച്ചി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. 2026 പരീക്ഷയ്ക്ക് കേരളത്തിൽ 3031 പരീക്ഷാകേന്ദ്രങ്ങളിലായി നാല് ലക്ഷത്തിപതിനേഴായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഏഴ് (4,17,497) കുട്ടികളും, ഗൾഫ്‌മേഖലയിൽ 7പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും, ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി മുന്നൂറ്റി എൺപത്തിയാറ് കുട്ടികളും 2026 മാർച്ചിലെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗൾഫ് മേഖലയിലെ പരീക്ഷ
മധ്യപൗരസ്ത്യ ദേശത്ത് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയാണ്. ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർത്ഥികൾ പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ ആകാതെ പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ കഴിയുകയാണ് എന്ന് മനസ്സിലാക്കുന്നു. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമാധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.
advertisement
ഉത്തരക്കടലാസ്സ് വിതരണം
എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർസെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്‌കൂളുകളിലും ഈ ആഴ്ച പൂർത്തീകരിച്ചിട്ടുണ്ട്.
എസ്.എസ്.എൽ.സി 2026 പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പർ നിർമ്മാണം, പ്രിന്റിങ് വിതരണം
ചോദ്യപേപ്പർ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിയിട്ടുണ്ട്. സോർട്ടിംഗ് പൂർത്തിയാക്കി ബാങ്ക്/ട്രഷറി എന്നിവയുടെ സേഫ് ലോക്കറിലേക്ക് മാറ്റി. ആവശ്യമായ ചീഫ്‌സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ്‌സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇരുപത്തി ആറായിരത്തോളം അധ്യാപകരാണ് എസ്.എസ്.എൽ.സി പരീക്ഷയുടെ ഇൻവിജിലേഷൻ ജോലി നിർവ്വഹിക്കുന്നത്. ഉത്തരക്കടലാസ്സ് മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഏകദേശം തൊള്ളായിരത്തി 50 അഡീഷണൽ ചീഫ് എക്‌സാമിനർമാരെയും 9000 എക്‌സാമിനർമാരെയും 72 ക്യാമ്പുകളിലായി നിയമിക്കുന്നതിനായി അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകുന്നതാണ്.മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7 ന് ആരംഭിച്ച് ഏപ്രിൽ 28 ന് പൂർത്തീകരിക്കും. 2026 മെയ് മൂന്നാംവാരത്തിനുള്ളിൽ എസ്.എസ്.എൽ.സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുന്നതാണ്.
advertisement
പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ
എസ് എസ് എൽ സി പരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
മുൻ വർഷത്തെ പോലെ സീറ്റുകൾ പ്രവേശനത്തിന് ലഭ്യമാകുന്നതാണ്. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 18 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി സമയബന്ധിതമായി പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
യുദ്ധം;ഗൾഫ് മേഖലയിൽ SSLC മാർച്ച് 5 ലെ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്: മന്ത്രി വി ശിവൻകുട്ടി
Next Article
advertisement
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി മേധാവി മുഹമ്മദ് റാദ് ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി മേധാവി മുഹമ്മദ് റാദ് ബെയ്റൂട്ടിൽ കൊല്ലപ്പെട്ടു
  • ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള പാർലമെന്ററി തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

  • ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിൽ നിരവധി മുതിർന്ന ഹിസ്ബുള്ള ഭീകരരും ഒരു പ്രധാന നേതാവും വധിച്ചു

  • റാദിന്റെ മരണം ലെബനനിലെ രാഷ്ട്രീയവും ഹിസ്ബുള്ളയുടെ ചെറുത്തുനിൽപ്പും കൂടുതൽ രൂക്ഷമാക്കുമെന്ന് ആശങ്ക

View All
advertisement