• HOME
 • »
 • NEWS
 • »
 • kerala
 • »
 • കെ ടി ജലീലിനെ വാഹനമിടിച്ച്​ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

കെ ടി ജലീലിനെ വാഹനമിടിച്ച്​ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ

കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റു ഉദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് പറഞ്ഞു.

കെ ടി ജലീൽ

കെ ടി ജലീൽ

 • Share this:
  മലപ്പുറം: കെ ടി ജലീൽ എം എൽ എക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ വ്യക്തിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ്​ ചെയ്​തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെ (49) ആണ് വളാഞ്ചേരി എസ് എച്ച് ഒ സി. അഷ്‌റഫ് അറസ്റ്റ്​ ചെയ്​തത്​. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റു ഉദ്ദേശങ്ങള്‍ ഒന്നുമില്ലെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് പറഞ്ഞു.

  സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി എസ് എച്ച് ഒ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം ഹംസയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഭീഷണിപ്പെടുത്തിയ ആളുടെ പേരുവിവരങ്ങളുൾപ്പെടെ ജലീല്‍ പൊലീസിൽ പരാതി നൽകിയിരുന്നു.

  'എടാ ജലീലെ, നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്‍റെയീ സി പി എമ്മിന്‍റെ കൂടെ നിന്നിട്ടുള്ള പറച്ചിലുണ്ടല്ലോ, അതൊക്കെ നീ കരുതിവെച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി. നല്ലോണം ഓര്‍മ്മ വെച്ചോ, അന്‍റെ തറവാട് മാന്തും. നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ' -എന്നായിരുന്നു ഹംസയുടെ ഭീഷണി.

  മുസ്ലിം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ കെ.ടി. ജലീൽ നിയമസഭക്കുള്ളിലും പുറത്തും വലിയ ആരോപണങ്ങൾ ഉയർത്തിയ സാഹചര്യത്തിലായിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്​.‌  മകളെ വീട്ടുതടങ്കലിൽ വച്ച് പീഡിപ്പിച്ചു; മൂന്നു ജീവപര്യന്തം ലഭിച്ചയാൾക്കെതിരെ പരാതിപ്പെട്ടത് രണ്ട് പെണ്മക്കൾ

  മലപ്പുറം നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 20 വർഷം തടവും 2,10000 രൂപയും പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റത്തിന് തന്നെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.

  16 വയസ് തികയാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മരണം വരെ ജീവപരന്ത്യം തടവും 50,000 രൂപ പിഴയും സ്വന്തം സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ പീഡിപ്പിച്ചതിന് 50,000 പിഴയും ജീവപരന്ത്യവും, പിതാവ് തന്നെ മകളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിന് പുറമെ വിവിധ വകുപ്പുകളും കുറ്റങ്ങളും പ്രകാരം 60,000 രൂപ പിഴയും 20 വർഷം തടവും കോടതി വിധിച്ചു.

  2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പിതാവ് തടങ്കലിൽ വെച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിൽ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് ഇപ്പോൾ വിധി പറഞ്ഞത്. രണ്ടാമത്തെ കേസിലെ വിധി ഈ മാസം 25ന് പ്രസ്താവിക്കും.

  ഭാര്യയുമായി അകന്നിരുന്ന പ്രതി, പെൺകുട്ടികളെ വീട്ടുതടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട്, അമ്മയുടെ അടുത്തെത്തിയ കുട്ടികൾ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടർന്ന് പെൺകുട്ടികളുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.
  Published by:Rajesh V
  First published: