വയനാട്: മദ്യപിച്ച് ഭാര്യയേയും മാതാവിനേയും മക്കളേയും മർദിച്ച യുവാവിനെ സഹോദരൻ അടിച്ചു കൊന്നു. വയനാട് വാളാടാണ് സംഭവം. എടത്തന വേങ്ങണ മുറ്റം ജയചന്ദ്രൻ (41)സഹോദരന്റെ അടിയേറ്റ് മരിച്ചത്.
Also Read- പത്തനംതിട്ടയിൽ വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ
സ്ഥിരം മദ്യപാനിയായിരുന്ന ജയചന്ദ്രൻ കഴിഞ്ഞദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മാതാവിനെയും കുട്ടികളെയും മർദിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ സഹോദരൻ രാമകൃഷ്ണന്റെ അടിയേറ്റാണ് ജയചന്ദ്രൻ മരിച്ചത്.
തുടർന്ന് രാമകൃഷ്ണൻ പൊലീസിൽ കീഴടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.