• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ടയിൽ വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ടയിൽ വീട്ടിനുള്ളിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

ബിജു നാലു വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്നു

  • Share this:

    പത്തനംതിട്ട: നാരങ്ങാനത്ത് ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാടുമേച്ചിൽ പുത്തൻപുരയിൽ രാജ ദുരൈയുടെ മകൻ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. ബിജു നാലു വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്നു.

    Also Read- ആനയെ തൊടാൻ അനുവദിച്ചില്ല; പത്തംഗ സംഘം പാപ്പാന്‍മാരെ വീട് കയറി മർദിച്ചു‌‌

    കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണം എന്നാണ് സൂചന. വിഷ്ണു, വൈഷ്ണവി എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്.

    ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

    Published by:Naseeba TC
    First published: