വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
അപകടത്തിൽപെട്ട് ശ്യാമിൽ ചികിത്സയിലായിരുന്നു
കൊച്ചി: വാട്ടർ അതോറിറ്റി പൈപ്പ് മാറ്റാൻ എടുത്ത കുഴിയിൽ വീണ് അപകടത്തിൽപെട്ട യുവാവ് മരിച്ചു. ശ്യാമിൽ സുനിൽ ജേക്കബ്ബ് ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയ്യതിയായിരുന്നു എറണാകുളം കങ്ങരപ്പടിയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട് ശ്യാമിൽ ചികിത്സയിലായിരുന്നു.
ശ്യാമിലിന്റെ മരണത്തിനു പിന്നാലെ വാട്ടർ അതോറിറ്റിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. കുഴി കൃത്യമായ രീതിയിൽ മൂടിയിരുന്നില്ലെന്നും സമീപത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നും ബന്ധു പറഞ്ഞു.
അപകടമുണ്ടായതിനു തൊട്ടുപിന്നാലെയാണ് ബോർഡുകൾ സ്ഥാപിച്ചത്. അപകടം നടന്നതിനുശേഷം കുഴി പൂർണ്ണമായും അടച്ചു എന്നും ബന്ധു മാത്യു പറയുന്നു.
ഇടുക്കിയിൽ 13 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു
ഇടുക്കി പഴയരിക്കണ്ടത്ത് 13 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പൊന്നെടുത്താൻ സ്വദേശി മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു ആണ് മരിച്ചത്. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 04, 2023 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു