വിൽപനയ്ക്കുള്ള വീട് നോക്കാനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കൊടുവള്ളി ഭാഗത്ത് ഇടിമിന്നൽ അപകടം പതിവാകുന്നതായാണ് റിപ്പോർട്ട്
കോഴിക്കോട്: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചായിരുന്നു സംഭവം.
ഉച്ചക്ക് പന്ത്രണ്ടരയോടെ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊടുവള്ളി ഭാഗത്ത് ഇടിമിന്നൽ അപകടം പതിവാകുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചിരുന്നു. കൊടുവള്ളി കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്‍റെ ഭാര്യ ഷീബ(38) ആണ് മരിച്ചത്. മെയ് 30 ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മൂന്നര മണിയോടെ തുടങ്ങിയ മഴയ്ക്കിടെയാണ് മിന്നൽ ഉണ്ടായത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു.
advertisement
ഇതേസമയം സമീപപ്രദേശമായ ആവിലോറയിലും ഒരു സ്ത്രീയ്ക്ക് ഇടിമിന്നലേറ്റിരുന്നു. ആവിലോറ ചെവിടംപാറക്കൽ ജമീലയ്ക്കാണ് മിന്നലേറ്റത്. ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പക്കുകയായിരുന്നു. ഈ വർഷത്തെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നൽ കൊടുവള്ളി മേഖലയിൽ വ്യാപകനാശം ഉണ്ടാക്കിയിരുന്നു. നിരവധി വീടുകളിൽ ഗൃഹോപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
June 07, 2023 4:22 PM IST