കൊച്ചിയിൽ വീടിന് തീയിട്ടശേഷം മധ്യവയസ്കൻ തൂങ്ങിമരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മധ്യവയ്സകൻ തീയിട്ടത്
കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം മധ്യവയസ്കനായ ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരിക്കോട് പെരിക്കാട് സ്വദേശി പ്രകാശനാണ് വീടിന് തീയിട്ടത്. കിടപ്പുമുറിയിലായിരുന്നു പ്രകാശൻ പെട്രോൾ ഒഴിച്ച് തീയിട്ടത്.
Also Read : ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു
തീ പടരുന്നത് കണ്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന മകൻ കരുൺ വാതിൽ തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 19, 2025 11:19 AM IST