Kannur | കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു; ആക്രമണം കല്യാണവീട്ടിലേക്ക് വരുന്നതിനിടെ

Last Updated:

കല്യാണവീട്ടിൽ തലേദിവസം പാട്ട് വെയ്ക്കുന്നതിനെ സംബന്ധിച്ച തർക്കമാണ് അടിപിടിക്ക് കാരണമായത്. സ്ഥലത്ത് നിന്ന് പൊട്ടാത്ത മറ്റൊരു ബോംബും കണ്ടെത്തിയിട്ടുണ്ട്

Kannur_Bomb
Kannur_Bomb
കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ് (Bomb Attack) കൊന്നു (Murder). കണ്ണൂർ (Kannur) തോട്ടയിലാണ് സംഭവം. ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. വാനിലെത്തിയ പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തോട്ടടയിൽ ദേശീയ പാതക്ക് സമീപത്താണ് സംഭവം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം കല്യാണ വീട്ടിൽ നടന്ന അടിപിടിയുടെ തുടർച്ചാണ് അക്രമം എന്നാണ് പോലീസ് അനുമാനം
കല്യാണവീട്ടിൽ തലേദിവസം പാട്ട് വെയ്ക്കുന്നതിനെ സംബന്ധിച്ച തർക്കമാണ് അടിപിടിക്ക് കാരണമായത്. ബോംബേറിൽ ജിഷ്ണുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തിന് കാരണമായതും ഈ പരിക്കാണ്. സ്ഥലത്ത് നിന്ന് പൊട്ടാത്ത മറ്റൊരു ബോംബും കണ്ടെത്തിയിട്ടുണ്ട്.
വൃദ്ധനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവം; ക്വട്ടേൻ നൽകിയയാൾ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പലിശയ്ക്ക് നൽകിയ പണം തിരികെ നൽകാത്തതിന് അറുപതുകാരനെ കിണറ്റിൽ തലകീഴായി കെട്ടിയിട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഒന്നാം പ്രതി ഷുക്കൂര്‍, മൂന്നാം പ്രതി മനോജ് എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പോത്തൻകോട്ടാണ് സംഭവം ഉണ്ടായത്. കടം നൽകിയ പണത്തിന് കൃത്യമായി പലിശ നൽകാതായതോടെയാണ് അറുപതുകാരനെ തട്ടിക്കൊണ്ടുപോയത്. പതിനായിരം രൂപയ്ക്ക് വൃദ്ധനെ തട്ടിക്കൊണ്ടുപോകാന്‍ ഷുക്കൂര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
advertisement
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പോത്തന്‍കോട് സ്വദേശിയും ചായക്കട തൊഴിലാളിയുമായിരുന്ന നസീമിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുപ്പതിനായിരം രൂപ വാങ്ങിയതിന് പലിശ സഹിതം അറുപതിനായിരം തിരികെ നല്‍കിയെങ്കിലും പലിശ പണം നൽകാൻ ബാക്കിയുണ്ടെന്ന് അറിയിച്ചു ഷുക്കൂർ നിരന്തരം നസീമിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് നസീമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷന്‍ സംഘത്തിൽ ഉൾപ്പെട്ട സന്തോഷ്, വിഷ്ണു, ശരത് എന്നീ മൂന്ന് പ്രതികളെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. എസ്ടി വകുപ്പില്‍ ഗസറ്റഡ് ഓഫീസറായി വിരമിച്ചയാളാണ് ഷുക്കൂര്‍. ജോലിയിൽനിന്ന് വിമരിച്ചശേഷം ഷുക്കൂർ പലിശയ്ക്ക് പണം കടം കൊടുത്തിരുന്നു.
advertisement
കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടതോടെയാണ് ചായക്കടയില്‍ തൊഴിലാളിയായിരുന്ന നസീമിന് പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ പോയത്. നന്നാട്ടുകാവിന് അടുത്തുള്ള കടയുടെ മുന്നില്‍ നിന്നാണ് ഗുണ്ടയായ സന്തോഷിന്റെ നേതൃത്വത്തില്‍ കത്തി കാണിച്ച്‌ രണ്ട്പേര്‍ ചേര്‍ന്ന് നസീമിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. ഇയാളെ വഴിനീളെ മര്‍ദിക്കുകയും ചെയ്തു. ഒടുവിൽ പൗഡിക്കോണത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ ക്രൂരമായി മര്‍ദിച്ചു. അതിനു ശേഷം കിണറ്റിലേയ്ക്ക് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. പിന്നീട് അവശനായ നസീമിനെ ഉപേക്ഷിച്ച്‌ അക്രമിസംഘം കടന്നുകളയുകയും ചെയ്തു. ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ക്വട്ടേഷൻ സംഘാംഗമായ മനോജെന്ന് പൊലീസ് പറയുന്നു.
advertisement
പിന്നീട് ഇവിടെനിന്ന് രക്ഷപെട്ട നസീം ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മര്‍ദ്ദനത്തില്‍ അവശനായ നസീം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് ആദ്യം തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പോത്തന്‍കോട് സ്വദേശിയായ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kannur | കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു; ആക്രമണം കല്യാണവീട്ടിലേക്ക് വരുന്നതിനിടെ
Next Article
advertisement
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
തിരുനാവായയിലെ കുംഭമേളയുടെ ഒരുക്കങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍; അനുമതി തേടിയിട്ടില്ലെന്ന് അധികൃതർ
  • മഹാമാഘ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ റവന്യൂ വകുപ്പ് തടഞ്ഞതില്‍ സംഘാടകര്‍ പ്രതിഷേധം അറിയിച്ചു

  • നദീതീര സംരക്ഷണ നിയമം ലംഘിച്ച് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം

  • തിരുനാവായയിലെ കുംഭമേളയ്ക്ക് അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍; സംഘാടകര്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കി

View All
advertisement