വിവാഹം നടക്കാത്തതിൽ മനംനൊന്ത് നടുറോഡിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ഈ മാസം പത്തിനാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് ജിനീഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്
ഇടുക്കി: വിവാഹം നടക്കാത്തതിൽ മനംനൊന്ത് പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം.
ഈ മാസം പത്തിനാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വെച്ച് ജിനീഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ജിനീഷ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
Also Read- കന്യാകുമാരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ
പെട്രോളുമായി അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തിയ ജിനീഷ് സ്വയം തീകൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മണ്ണ് വാരി വിതറിയും ചാക്ക് നനച്ചും തീ അണയ്ക്കാൻ ശ്രമിച്ചത്. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
advertisement
വിവാഹം നടക്കാത്തതിലുള്ള മനപ്രയാസത്തെ കുറിച്ച് ജിനീഷ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മാതാവും ഒരു സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 14, 2023 5:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹം നടക്കാത്തതിൽ മനംനൊന്ത് നടുറോഡിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരിച്ചു