മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

news18
Updated: May 6, 2019, 6:51 PM IST
മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു
എരഞ്ഞോളി മൂസ
  • News18
  • Last Updated: May 6, 2019, 6:51 PM IST
  • Share this:
തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഒരുമണിയോടെയായിരുന്നു അന്ത്യം. തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ 'വലിയകത്ത് മൂസ'യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരിൽ പ്രസിദ്ധനായത്. എരഞ്ഞോളി മൂസയുടെ ഖബറടക്കം നാളെ ഉച്ചയ്ക്ക് മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. രാവിലെ 9 മണിമുതൽ 11 മണി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.

കല്യാണവീടുകളിൽ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗൾഫ്‌നാടുകളിൽ ഏറ്റവും കൂടുതൽ സ്റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. കഷ്ടപ്പാടുകൾക്കിടയിൽനിന്ന് അറിയപ്പെടുന്ന ഗായകനായിമാറിയ അദ്ദേഹം ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമാണ്.  ആയിരത്തിലധികം മാപ്പിളപ്പാട്ടുകൾ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

രാഘവൻ മാസ്റ്റരുടെ കൈപിടിച്ച് ആകാശവാണിയിൽ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്നപേര് പ്രസിദ്ധമാകുന്നത്.  'മിറാജ് ', 'മൈലാഞ്ചിയരച്ചല്ലോ', കെട്ടുകൾ മൂന്നും കെട്ടി' തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. മുന്നൂറിലധികം തവണ ഗൾഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

ഭാര്യ: കുഞ്ഞാമി, മക്കൾ: നസീറ, നിസാർ, സാദിഖ്, നസീറ സമീം, സാജിദ

First published: May 6, 2019, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading