മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഹ്ളാദത്തിൽ ജന്മനാട്
Last Updated:
മറിയം ത്രേസ്യയെ വിശുദ്ധയാക്കിയതിലുള്ള നന്ദി പ്രകടനമായിരുന്നു ചടങ്ങ്.
തൃശ്ശൂർ : ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷ പരിപാടികൾ ജന്മനാട്ടിൽ നടന്നു. മാള കുഴിക്കാട്ടുശേരിയിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോപോൾ സഭയിലെ പ്രധാന വ്യക്തിത്വങ്ങൾ എല്ലാം റോമിലായിരുന്നു. അതിനാലാണ് ജന്മമനാട്ടിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നത് .
Also Read- Breaking: തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് ആന്ധ്രാപ്രദേശിൽ പാളം തെറ്റി; ആളപായമില്ല
മറിയം ത്രേസ്യയെ വിശുദ്ധയാക്കിയതിലുള്ള നന്ദി പ്രകടനമായിരുന്നു ചടങ്ങ്. കുഴിക്കാട്ടുശ്ശേരിയിലെ കബറിട ദേവാലയത്തിലേക്ക് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായ മനസോടെ ഒഴുകി എത്തി. കബറിടത്തിൽ പ്രാർത്ഥിച്ചും കുർബാനയിൽ പങ്കെടുത്തും സ്വദേശത്തു നിന്നും വിദേശത്ത് നിന്നും എത്തിയവർ ആഘോഷത്തിൽ പങ്കാളികളായി. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക കുർബാനയും കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടന്നു. കൃതഞ്ജതാബലിക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.
advertisement
തുടർന്ന് നടന്ന സമ്മേളനം കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് പ്രസിഡണ്ട് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ ചടങ്ങുകൾക്ക് ശേഷം വിശുദ്ധരാക്കപ്പെടുന്നവരുടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങാണ് കുഴിക്കാട്ടുശേരിയിൽ നടന്നത്. മന്ത്രി വി എസ് സുനിൽ കുമാർ,ജസ്റ്റിസ് കുര്യൻ ജോസഫ്, ടി എൻ പ്രതാപൻ, ബെന്നി ബെഹ്നാൻ, വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 16, 2019 11:27 PM IST

