സംസ്ഥാന ബജറ്റിനെതിരെ മറിയക്കുട്ടി; ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; ഇത്തവണയും സർക്കാരതിന് ശ്രമിച്ചില്ല'

Last Updated:

ഇത് ക്ഷേമപെൻഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറ‍ഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് അടിമാലിയിലെ മറിയക്കുട്ടി. ബജറ്റിൽ പെൻഷൻകാർക്ക് പരിഗണന നല്‍കിയില്ലെന്ന് മറിയക്കുട്ടി പറഞ്ഞു. ക്ഷേമപെൻഷൻ 2000 രൂപയാക്കണമെന്ന് മറിയക്കുട്ടി ആവശ്യവും ഉന്നയിച്ചു. എന്നാൽ ഇത്തവണത്തെ ബജറ്റിലും സർക്കാർ പെൻഷന് വേണ്ടി ഒരു കാര്യവും ചെയ്തിട്ടില്ലെന്നും മറിയക്കുട്ടി വിമർശിച്ചു. ഇത് ക്ഷേമപെൻഷന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി പറ‍ഞ്ഞു.
ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങി മറിയക്കുട്ടി നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. അതേസമയം ക്ഷേമ പെൻഷൻ വർധനയില്ലെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എൻ ബാലഗോപാല്‍ പറഞ്ഞത്. അടുത്ത സാമ്പത്തികവർഷം മുതൽ കൃത്യസമയത്ത് പെൻഷൻ നൽകുമെന്നും ധനമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാന ബജറ്റിനെതിരെ മറിയക്കുട്ടി; ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; ഇത്തവണയും സർക്കാരതിന് ശ്രമിച്ചില്ല'
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement