advertisement

മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് സർക്കാർ; വാദം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി

Last Updated:

വ്യക്തിക്ക് വേണ്ടി മാത്രം ഇപ്പോൾ നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ

കൊച്ചി: വിധവ പെൻഷൻ മുടങ്ങിയെന്ന മറിയക്കുട്ടിയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്രസർക്കാരിനോടും വിശദീകരണം തേടിയും ഹൈക്കോടതി. ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന് സർക്കാർ ആവ‌ർത്തിച്ചതോടെ നിലപാട് ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റെ പരാമർശം.
ഇതോടെ രാഷ്ട്രീയ പ്രേരിതമെന്ന പ്രയോഗം പിൻവലിച്ച് ഹർജിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് തിരുത്തി. നിലവിൽ പെൻഷനും കുടിശ്ശികയും നൽകാൻ പരിമിതി ഉണ്ടെന്നും ഇത് എപ്പോൾ നൽകാനാകുമെന്ന് പറയാനാകില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മറിയക്കുട്ടിക്ക് ആവശ്യമായ സഹായം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചു.
വിധവാ പെൻഷൻ സർക്കാർ ഉത്തരവുകൾക്ക് അനുസരിച്ചാണ് നൽകുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ വിഭാഗത്തിലല്ല ഇത് ഉൾപ്പെടുന്നത്. ഫണ്ടിന്റെ പര്യാപ്തതയ്ക്കനുസരിച്ചാണ് ഇത്തരം പെൻഷൻ നൽകുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചു. വിധവ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും ചെറിയ തുകയായിട്ടു പോലും കേന്ദ്ര വിഹിതം നൽകിയില്ല.
advertisement
കേന്ദ്ര വിഹിതം കൂടി ലഭിക്കാതെ എപ്പോൾ പണം നൽകുമെന്ന് പറയാൻ കഴിയില്ല. മാധ്യമവാർത്ത വന്നതിന് ശേഷം മറിയക്കുട്ടിയെ സഹായിക്കാൻ നിരവധി ആളുകൾ വന്നിട്ടുണ്ട്. വ്യക്തിക്ക് വേണ്ടി മാത്രം ഇപ്പോൾ നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, സർക്കാരിന്‍റെ ഉരുക്കുമുഷ്ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്ന് കോടതി വിമർശിച്ചു. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. കോടതി പൊതുജനങ്ങള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമെന്ന് ആവർത്തിച്ച് സർക്കാർ; വാദം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement