'എന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ല;അനിൽ ആന്റണി മകനെ പോലെയെങ്കിലും ആശയപരമായി എതിർക്കും': മറിയാമ്മ ഉമ്മന്‍
- Published by:Arun krishna
- news18-malayalam
Last Updated:
തന്റെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം വിഷമം ഉണ്ടാക്കിയെന്നും മറിയാമ്മ ഉമ്മന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: മൂന്നു മക്കളും ഒരിക്കലും ബിജെപിയിൽ പോകില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. തന്റെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം വിഷമം ഉണ്ടാക്കിയെന്നും മറിയാമ്മ ഉമ്മന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഉമ്മൻ ചാണ്ടി ഇല്ലാത്ത ആദ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുടുംബമായി പ്രചാരണത്തിനിറങ്ങും. കുട്ടികൾ പാർട്ടി വിട്ടു പോകുമെന്നൊക്കെ ചിലർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങൾ ഇറങ്ങുമ്പോൾ അവര്‍ക്കുള്ള മറുപടി ആകുമല്ലോ'- മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
കുടുംബത്തിൽ നിന്നും ചാണ്ടി ഉമ്മൻ പിൻഗാമി ആകട്ടെ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ തീരുമാനം.അതനുസരിച്ച് കുടുംബത്തിൽ നിന്നും രാഷ്ട്രീയമായി സജീവമാവുക ചാണ്ടി ഉമ്മൻ ആയിരിക്കുമെന്നും മറിയാമ്മ പറഞ്ഞു. പത്തനംതിട്ടയില്‍ അച്ചു ഉമ്മന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി.
advertisement
എ.കെ ആന്‍റണിയുടെ മകന്‍ ബിജെപിയിലേക്ക് പോയതും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി ആയതിനെ കുറിച്ചും മറിയാമ്മ പ്രതികരിച്ചു. എ.കെ ആന്റണിയുടെ കുടുംബവുമായി അടുപ്പമുണ്ട്. അനിൽ ആന്റണി മകനെ പോലെ തന്നെയാണ്.പക്ഷേ ആശയപരമായി എതിർക്കും. അതൊന്നും വ്യക്തിബന്ധത്തെ ബാധിക്കില്ല. വ്യക്തിപരമായ സംഘർഷമില്ല. പത്തനംതിട്ടയിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസും ഇന്ത്യ മുന്നണിയും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 01, 2024 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്റെ മൂന്നു മക്കളും ബിജെപിയിലേക്ക് പോകില്ല;അനിൽ ആന്റണി മകനെ പോലെയെങ്കിലും ആശയപരമായി എതിർക്കും': മറിയാമ്മ ഉമ്മന്‍