കോഴിക്കോട് കരിയാത്തുംപാറയിൽ എംബിബിഎസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്.
കോഴിക്കോട്: കൂരാച്ചുണ്ട് കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ എംബിബിഎസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തൂത്തുക്കുടി ഗവ. കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ പാലാ സ്വദേശി ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം.
അവധി ആഘോഷിക്കാനായി കൂട്ടുകാർക്കൊപ്പം കരിയാത്തുംപാറയിലെത്തിയതായിരുന്നു. കരിയാത്തുംപാറ പാപ്പൻചാടികുഴിക്ക് താഴെയുള്ള എരപ്പാംകയത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിനൊപ്പമാണ് ജോർജ് ഉൾപ്പെടെയുള്ള എട്ടംഗ സംഘം കുളിക്കാനിറങ്ങിയത്. സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം.
advertisement
വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ജോർജ് ജേക്കബിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളായ സോണി ജോൺ വെളിയത്ത്, ഷൈജു പുതുക്കുടി, റെജി പുന്നറവിള, സോളമൻ റെജി, രമേശൻ കരിയാത്തുംപാറ, ടിൽസ് പടലോടി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
August 26, 2024 6:47 AM IST


