പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് മൂന്നു ഡോക്ടർമാരുടെ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്

Last Updated:

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു

പാലക്കാട്: തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ടുദിവസം മുന്‍പാണ് വിഷയത്തില്‍ പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്.
25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.
advertisement
സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഐശ്വര്യയെ ഒന്‍പതുമാസവും പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ആയിരുന്നില്ല, പ്രസവസമയത്ത് ഉണ്ടായിരുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. ഐശ്വര്യയുടെയും കുഞ്ഞിന്‌റെയും മരണത്തെതുടർന്ന് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചത് മൂന്നു ഡോക്ടർമാരുടെ പിഴവെന്ന് മെഡിക്കൽ റിപ്പോർട്ട്
Next Article
advertisement
തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ
തടവിലാക്കിയതായി പാകിസ്ഥാൻ അവകാശപ്പെട്ട വ്യോമസേനാ പൈലറ്റ് ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം ഫോട്ടോയിൽ
  • പാകിസ്ഥാൻ തടവിലാക്കിയതായി അവകാശപ്പെട്ട ശിവാംഗി സിംഗ് രാഷ്ട്രപതിയ്ക്ക് ഒപ്പം

  • ശിവാംഗി സിംഗ് ഇന്ത്യയിലെ ഏക വനിതാ റഫേൽ പൈലറ്റാണ്, 2020-ൽ റഫാൽ പൈലറ്റായി തിരഞ്ഞെടുത്തു.

  • പാകിസ്ഥാന്റെ വ്യാജ പ്രചരണത്തിന് തിരിച്ചടിയായി ശിവാംഗി സിംഗിന്റെ ചിത്രം മാറി, കേന്ദ്രം വ്യാജവാദം തള്ളി.

View All
advertisement