മിമിക്രി താരം വിതുര തങ്കച്ചന്റെ കാർ നിയന്ത്രണം വിട്ട് ജെസിബിയിൽ ഇടിച്ച് അപകടം
- Published by:Naseeba TC
- news18-malayalam
Last Updated:
പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്
തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. വിതുരയ്ക്ക് സമീപത്തു വെച്ചാണ് സംഭവം.
അപകടത്തിൽ പരിക്കേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റതായാണ് സൂചന. കാർ നിയന്ത്രണംവിട്ട് ജെസിബിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 10, 2023 7:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മിമിക്രി താരം വിതുര തങ്കച്ചന്റെ കാർ നിയന്ത്രണം വിട്ട് ജെസിബിയിൽ ഇടിച്ച് അപകടം