'വെടിക്കെട്ടിന്റെ ശബ്ദം ആനകളെ പരിഭ്രാന്തരാക്കിയെന്ന് നിഗമനം;വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി'; മന്ത്രി ശശീന്ദ്രൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരു നാടിന്റെയാകെ പ്രശ്നമായതുകൊണ്ടുതന്നെ വളരെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മന്ത്രി
കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു മൂന്നുപേർ മരിച്ച സംഭവത്തിൽ നിയമപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആനയിടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിക്കെട്ട് ആനകളെ പരിഭ്രാന്തരാക്കി എന്നാണ് നിഗമനമെന്നും നിയമപരമായ എന്ത് വീഴ്ച ഉണ്ടായാലും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വലിയ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. ആഘാതം വളരെ വലുതാണ്. ഇന്നലെ രാവിലെ 11 മണിക്ക് ബന്ധപ്പെട്ടവരെല്ലാം ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് റിപ്പോർട്ടിലും പറയുന്നത്. വെടിക്കെട്ടുമായി വേണ്ടത്ര ശ്രദ്ധ കാണിച്ചിട്ടുണ്ടോ എന്ന സംശയം ജില്ലാ ഭരണകൂടവും പ്രകടിപ്പിച്ചിട്ടുണ്ട്. മോണിറ്ററിംഗ് കമ്മിറ്റ്ക്ക വീഴ്ത പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും.
advertisement
ഇതിൻറെ അടിസ്ഥാനത്തിൽ നിയമപരമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.ക്ഷേത്ര ഭാരവാഹികൾ മനപ്പൂർവ്വം ഉണ്ടാക്കിയ അപകടമല്ലെന്നും എന്നാൽ സർക്കാരിന് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. ഒരു നാടിന്റെയാകെ പ്രശ്നമായതുകൊണ്ടുതന്നെ വളരെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
February 15, 2025 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെടിക്കെട്ടിന്റെ ശബ്ദം ആനകളെ പരിഭ്രാന്തരാക്കിയെന്ന് നിഗമനം;വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി'; മന്ത്രി ശശീന്ദ്രൻ