'ഭക്ഷണവും വെള്ളവും തേടി ഹനുമാൻ കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങും'; മയക്കുവെടി വേണ്ടെന്ന് മന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മരത്തിന് ചുറ്റും സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങ് രണ്ടാം ദിവസവും കൂട്ടില്‍ കയറാൻ കൂട്ടാക്കാതെ മരത്തിൽ മരത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. കുരങ്ങിനെ മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യമില്ല എന്നും ഭക്ഷണവും വെള്ളവും തേടി കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
മരത്തിന് ചുറ്റും സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്. ചൊവ്വാഴ്ചയാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. മന്ത്രി ഔദ്യോഗികമായി കൂട് തുറന്ന് മൃഗശാലയിലേക്ക് വിടുന്നതിന് മുമ്പ് പരീക്ഷണാർഥം അധകൃതർ കൂടു തുറന്നു. ഇതിനിടെയാണ് കുരങ്ങ് ചാടി പോയത്.
മൂന്ന് വയസ്സുള്ള പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഉടൻ മരങ്ങിലേക്ക് കയറി കുരങ്ങ് അകന്ന് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ് ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കുരങ്ങ് കൂട്ടാക്കിയിട്ടില്ല.
advertisement
തിരുവനന്തപുരം മൃഗശാലയില്‍ പുതുതായി എത്തിച്ച മൃഗങ്ങളില്‍പ്പെട്ടതാണ് ഈ ഹനുമാന്‍ കുരങ്ങും. രണ്ട് എമു, രണ്ട് സിംഹം എന്നിവയാണ് പുതുതായി എത്തിച്ച മറ്റ് മൃഗങ്ങൾ. മൃഗശാലയിലെത്തിയ പുതിയ സിംഹങ്ങളെ കൂട്ടില്‍ തുറന്നുവിട്ടു. പുതിയ സിംഹങ്ങള്‍ക്ക് ലിയോ എന്നും നൈല എന്നുമാണ് പേരിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 15, 2023 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭക്ഷണവും വെള്ളവും തേടി ഹനുമാൻ കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങും'; മയക്കുവെടി വേണ്ടെന്ന് മന്ത്രി