'മഹത്വമേ ! നിന്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാപറമ്പിൽ എന്നാകുന്നു'; ബിഷപ്പിനെ പ്രകീർത്തിച്ച് മന്ത്രി സുധാകരൻ

Last Updated:

ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം പള്ളിസെമിത്തേരികളിൽ ദഹിപ്പിക്കാൻ അനുമതി നൽകിയ ആലപ്പുഴ രൂപതയുടെ തീരുമാനത്തെ പ്രകീർത്തിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ജില്ലയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ല കളക്ടർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.
ഇപ്പോൾ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ബിഷപ്പിന് തന്റെ അഭിനന്ദനം അറിയിച്ചത്. മനുഷ്യസ്നേഹം എന്ന വിശുദ്ധ ബൈബിളിന്റെ ആത്മാവാണ് അലപ്പുഴ ലത്തീൻ കത്തോലിക്ക സഭയുടെ ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഉയർത്തിപ്പിടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യത്വം എന്ന മഹാ വികാരത്തെ സർവ്വ ആചാരങ്ങൾക്കും മീതെ ഉയർത്തിപ്പിടിച്ച ധീരനായ ബഹു. പിതാവ് ജെയിംസ് ആനാ പറമ്പിലിനും സഭാ നേതൃത്വത്തിനും ഹൃദയം നിറയെ അനുമോദനങ്ങൾ അറിയിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
advertisement
മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'മഹത്വമേ ! നിന്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാപറമ്പിൽ എന്നാകുന്നു !
കോവിഡ് 19 എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആഗോള മഹാമാരി 2020ന്റെ രണ്ടാം പാതിയിലും സമൂഹത്തിൽ ബഹുമുഖമായ അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അകാരണമായ ഭയം മനുഷ്യത്വത്തിന്റെ ഉറവ വറ്റിക്കുകയും സാമാന്യയുക്തിയെ തമസ്കരിക്കുകയും മരണമടയുന്നവർക്ക് മാന്യമായ ശവസംസ്കാരം പോലും നിഷേധിക്കുകയും ചെയ്യുന്ന കറുത്ത ഏടുകളും സമകാലീന നൈതികതയിൽ അർബുദമുറിവുകൾ തീർക്കുന്നു.
advertisement
ഈ സാഹചര്യത്തിലാണ് ആലപ്പുഴ ലത്തീൻ അതിരൂപതയുടെ ഇന്നത്തെ തീരുമാനം വിപ്ലവകരമാകുന്നത്. കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ സഭാ സെമിത്തേരിയിൽ ദഹിപ്പിക്കാനും ചിതാഭസ്മം അന്ത്യശുശ്രൂഷകൾ ചെയ്ത് കല്ലറയിലടക്കാനും സഭാനേതൃത്വം തീരുമാനിച്ചതായി അഭിവന്ദ്യ ബിഷപ്പ് ഫാ.ജെയിംസ് ആനാപറമ്പിൽ അറിയിച്ചിരിക്കുന്നു.
മോർച്ചറിയിൽ നിന്നും അനാഥ മൃതശരീരങ്ങളെ നീക്കുന്നതു സംബന്ധിച്ച് പിതാവ് കഴിഞ്ഞ ദിവസങ്ങളിൽ വിളിച്ചിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ അദ്ദേഹം നിരന്തരമായി ബന്ധപ്പെടാറുണ്ട്.
മനുഷ്യസ്നേഹം എന്ന വിശുദ്ധ ബൈബിളിന്റെ ആത്മാവാണ് അലപ്പുഴ ലത്തീൻ കത്തോലിക്ക സഭയുടെ ചരിത്രപരമായ ഈ തീരുമാനത്തിലൂടെ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ അപനിർമ്മാണത്തിൽ ഒരു സംഘം അഭിരമിക്കുമ്പോഴും ഈ കാലത്തെ സത്യാന്തര കാലം എന്നും കെട്ട കാലം എന്നൊക്കെ അടച്ചാക്ഷേപിക്കാനാവില്ല. നന്മയുടെ പൊൻവിളക്കുകൾ തിന്മയുടെ തമസകറ്റിക്കൊണ്ടേയിരിക്കുന്നു.
advertisement
മനുഷ്യത്വം എന്ന മഹാ വികാരത്തെ സർവ്വ ആചാരങ്ങൾക്കും മീതെ ഉയർത്തിപ്പിടിച്ച ധീരനായ ബഹു. പിതാവ് ജെയിംസ് ആനാ പറമ്പിലിനും സഭാ നേതൃത്വത്തിനും ഹൃദയം നിറയെ അനുമോദനങ്ങൾ.
You may also like:കോവിഡ് നിയന്ത്രണങ്ങൾ കൊലയാളിയാകുന്നു; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 കുട്ടികളെന്ന് യു.എൻ [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]
കോവിഡ് ബാധിച്ച് മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയിൽ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത ഇന്ന് വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മഹത്വമേ ! നിന്റെ നാമധേയം ബിഷപ്പ് ഫാ. ജെയിംസ് ആനാപറമ്പിൽ എന്നാകുന്നു'; ബിഷപ്പിനെ പ്രകീർത്തിച്ച് മന്ത്രി സുധാകരൻ
Next Article
advertisement
Love Horoscope October 8 | പ്രണയ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം; പ്രണയം തിരികെ ലഭിക്കാൻ പരിശ്രമിക്കേണ്ടി വരും: ഇന്നത്തെ പ്രണയഫലം
പ്രണയ ജീവിതത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടാകാം; പ്രണയം തിരികെ ലഭിക്കാൻ പരിശ്രമിക്കേണ്ടി വരും: ഇന്നത്തെ പ്രണയഫലം
  • ചില രാശിക്കാർക്ക് പ്രണയ ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരും; തുറന്ന് സംസാരിക്കുക.

  • മിഥുനം, കർക്കിടകം, കന്നി, വൃശ്ചികം, കുംഭം, മീനം രാശികൾക്ക് പ്രണയത്തിന് അനുകൂലമായിരിക്കും.

  • ധനു, മകരം രാശിക്കാർക്ക് വൈകാരിക സമ്മർദ്ദം നേരിടേണ്ടി വരും; സത്യസന്ധമായ ആശയവിനിമയം ആശ്വാസം നൽകും.

View All
advertisement