Hema Committee Report: പരാതി പറഞ്ഞാൽ ഉടൻ ഇടപെടുന്നതു കൊണ്ടാണ് തനിക്ക് സിനിമയില്ലാത്തതെന്ന് മന്ത്രി ഗണേഷ് കുമാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
റിപ്പോർട്ടിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. റിപ്പോർട്ടിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാൽ നടപടിയെടുക്കുമെന്നും അതുകൊണ്ടാണ് തനിക്ക് സിനിമ ഇല്ലാത്തതെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പരാതി പറഞ്ഞാൽ ഉടൻ നടപടി എടുത്തിരിക്കും. അതാണ് സ്വഭാവം. അതാണ് സിനിമയിൽ അധികം അവസരം ഇല്ലാത്തത്’, ഗണേഷ് കുമാർ പറഞ്ഞു. സിനിമാ സെറ്റുകളിൽ അസൗകര്യങ്ങളുണ്ടെന്നത് ശരിയാണ്. ശുചിമുറി ഇല്ലാത്തതിനാൽ സ്ത്രീകൾക്ക് വലിയ ബുദ്ധിമുട്ടുണ്ട്. ഇതിലൊക്കെ നേരത്തെ നടപടിയെടുക്കേണ്ടതാണ്. നടപ്പിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
അവസരങ്ങള്‍ക്കായി കിടക്ക പങ്കിടണമെന്ന കാര്യം നേരത്തെയും നമ്മൾ കേട്ടിട്ടുള്ളതാണ്. അതിലൊന്നും അഭിപ്രായം പറയുന്നില്ല. റിപ്പോർട്ടിലില്ലാത്തത് ഊഹമായി പറയേണ്ട കാര്യമില്ല. റിപ്പോർട്ടിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല. അതിനാൽ, ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടോയെന്നും മന്ത്രി ചോദിച്ചു. സിനിമാ സെറ്റുകളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് സിനിമാ സംഘടനകളുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 20, 2024 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hema Committee Report: പരാതി പറഞ്ഞാൽ ഉടൻ ഇടപെടുന്നതു കൊണ്ടാണ് തനിക്ക് സിനിമയില്ലാത്തതെന്ന് മന്ത്രി ഗണേഷ് കുമാർ