'മന്ത്രി ജലീലിൽ വ്യക്തിവിരോധം തീർക്കാൻ അധികാര ദുർവിനിയോഗം ചെയ്തു'; ആരോപണവുമായി പ്രവാസി
- Published by:user_49
Last Updated:
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന സുരേഷ്
മന്ത്രി കെ.ടി. ജലീലിന് എതിരെ പ്രതികരണവുമായി എടപ്പാള്‍ സ്വദേശി യാസിര്‍ അരാഫത്ത്. മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് എടപ്പാള്‍ സ്വദേശിയെ യുഎഇയില്‍ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയിലാണ് യാസിറിന്റെ പ്രതികരണം.
"മന്ത്രി അധികാര ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ രണ്ട് റെയ്ഡ് നടത്തിച്ചു. മന്ത്രിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിലുണ്ട്. അത്തരം പരാമര്‍ശം നടത്തിയിട്ടില്ല. വ്യക്തികളെ ഇല്ലായ്മ ചെയ്യാൻ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ പറഞ്ഞു. കൊണ്ടോട്ടി അബു എന്ന ഫേസ് ബുക്ക് പേജിന് നേതൃത്വം നൽകുന്നയാളാണ് യാസിർ.
advertisement
കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ പൊലീസ് വീട്ടീൽ റെയ്ഡ് നടത്തിയെന്നും ജനാധിപത്യ വിരുദ്ധമായ ജലീലിൻറെ നീക്കം ഏറെ ദുഖം ഉണ്ടാക്കിയെന്നും ലീഗ് പ്രാദേശിക നേതാവു കൂടിയായ യാസിറിൻറെ പിതാവ് എം.കെ.എം.അലി പറഞ്ഞു. സ്വപ്നയുടെ ഈ മൊഴിയോടെ കേന്ദ്രസർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് കെ.ടി.ജലീലിനെതിരെ ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 21, 2020 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രി ജലീലിൽ വ്യക്തിവിരോധം തീർക്കാൻ അധികാര ദുർവിനിയോഗം ചെയ്തു'; ആരോപണവുമായി പ്രവാസി


