DYFI പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് നേതൃത്വം അറിയാതെ നടക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
- Published by:user_49
- news18-malayalam
Last Updated:
കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോള്‍ ആസൂത്രിത കൊലപാതകമായിട്ടാണ് കാണാന്‍ കഴിയുന്നതെന്ന് മന്ത്രി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോള്‍ ആസൂത്രിതമായ കൊലപാതകമായിട്ടാണ് കാണാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോണ്‍ഗ്രസിന്റെ അക്രമികള്‍ താവളമടിക്കുന്ന ഗുണ്ടാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണ്. സംസ്ഥാനത്ത് അക്രമപരമ്പരകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കൊലപാതകമായാണ് ഇതിനെ കാണേണ്ടത്. പ്രദേശത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും അടുത്തകാലത്തായി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു. അന്നുമുതല്‍ ആരംഭിച്ചതാണ് ചെറിയ തോതില്‍ സംഘര്‍ഷം.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും' [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]
കഴിഞ്ഞ പെരുന്നാളിന്റെ സമയത്ത് അത് അക്രമത്തിലേക്ക് കടന്നു. ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ ഈ ഓണം തുടങ്ങുന്ന ദിവസം തന്നെ കരുതിക്കൂട്ടി പൈശാചികമായി ആക്രമണം നടത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഏതെങ്കിലും സംഘര്‍ഷം നേരത്തെ നടന്നിട്ടാണോ ഇതെല്ലാം സംഭവിച്ചത്. രണ്ട് കുടുംബം അനാഥമാക്കപ്പെട്ടുവെന്നും കടകംപള്ളി പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 31, 2020 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
DYFI പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് നേതൃത്വം അറിയാതെ നടക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍