റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
- Published by:Sneha Reghu
- news18-malayalam
Last Updated:
കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു സംഭവം
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂർ പോലീസ് മൈതാനിയിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകിയതിന് പിന്നാലെയായിരുന്നു സംഭവം.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 26, 2026 10:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു





