'ഗവർണറുടെ പ്രവർത്തികൾ ജനങ്ങൾ കാണുന്നുണ്ട്'; പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്
- Published by:Arun krishna
- news18-malayalam
Last Updated:
ഗവർണർമാർ ചാൻസിലർമാർ ആകരുതെന്ന കമ്മീഷൻ റിപ്പോർട്ടുകൾ ശരിവക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളെന്ന് മന്ത്രി പി.രാജീവ് മാധ്യമങ്ങളോട് പറഞ്ഞു
കൊച്ചി: ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എങ്ങിനെ പ്രവർത്തിക്കണം എന്ന് കേന്ദ്ര മാർഗ നിർദേശമുണ്ട്. ഗവർണറുടെ പ്രവർത്തികൾ ജനങ്ങൾ കാണുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ 124 ചുമത്തിയത്.വകുപ്പ് ചുമത്തിയത് ഗവർണറുടെ സമ്മർദ്ദം കാരണമാണ്. ഗവർണർമാർ ചാൻസിലർമാർ ആകരുതെന്ന കമ്മീഷൻ റിപ്പോർട്ടുകൾ ശരിവക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളെന്ന് മന്ത്രി പി.രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു.
advertisement
കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു.സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്‍റെ എഫ്ഐആർ കോപ്പി ലഭിച്ചതോടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 27, 2024 3:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗവർണറുടെ പ്രവർത്തികൾ ജനങ്ങൾ കാണുന്നുണ്ട്'; പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്