advertisement

Saji Cheriyan | 'മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം അനുചിതം; പരാമർശങ്ങൾ ഗുരുതരം': സിപിഐ

Last Updated:

സജി ചെറിയാന്‍റെ പരാമര്‍ശങ്ങള്‍ നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചുകൊണ്ടുളള മന്ത്രി സജി ചെറിയാന്റെ പ്രസംഗം അനുചിതമെന്ന് സി പി ഐ വിലയിരുത്തൽ. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. കോടതിയിലെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ നേതൃത്വം വിലയിരുത്തി.
എന്നാൽ ഭരണഘടനയ്ക്കെതിരെ അക്രമണം നടത്തുന്നത് വലതുപക്ഷ ശക്തികളാണെന്നും ഇടത് കക്ഷികളല്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. സംഘപരിവാർ ഭരണഘടന തകർക്കുന്നു. കോൺഗ്രസ് അതിന് കൂട്ടുനിൽക്കുന്നു. കോൺഗ്രസ് സംഘപരിവാറിന് കീഴടങ്ങുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
സി പിഎമ്മിനെ ഭരണഘടന വെച്ച് ആക്ഷേപിക്കുന്നവർ മഹാരാഷ്ട്രയിൽ BJP അധികാരം പിടിച്ചെടുക്കാൻ സ്വീകരിച്ച നടപടികൾ കാണുന്നില്ല. എന്ത് ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളുമാണ് മഹാരാഷ്ട്രയിൽ നടപ്പായത്. രാജ്യത്തിന് പ്രതീക്ഷ നൽകുന്ന തുരുത്താണ് കേരളം. ടീസ്ത സെതൽവാദിനെയും RB ശ്രീകുമാറിനെയും വേട്ടയാടിയപ്പോൾ കോൺഗ്രസ് മിണ്ടിയില്ല. അറസ്റ്റിനെ അപലപിച്ചില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. പ്രസംഗം കോണ്‍ഗ്രസ് ആയുധമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
'സാമൂഹ്യ നീതി നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്'; ഭരണഘടനയെ വിമർശിച്ചുവെന്ന വാർത്ത വളച്ചൊടിച്ചതെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി സജി ചെറിയാൻ. മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ താന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. 'നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്'- സജി ചെറിയാൻ പ്രസ്താവനയിൽ വ്യക്തമാക്കി.
advertisement
'അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല'- സജി ചെറിയാൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Saji Cheriyan | 'മന്ത്രി സജി ചെറിയാന്‍റെ പ്രസംഗം അനുചിതം; പരാമർശങ്ങൾ ഗുരുതരം': സിപിഐ
Next Article
advertisement
ബിജെപി നേടാൻ ഇറങ്ങുന്ന 30  മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
ബിജെപി നേടാൻ ഇറങ്ങുന്ന 30 മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
  • കേരളത്തിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 മണ്ഡലങ്ങളിൽ വിജയം ലക്ഷ്യമിടുന്നു ബിജെപി

  • എൻഡിഎയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി സ്വിങ് വോട്ടുകൾ നേടാൻ തന്ത്രം

  • ശബരിമല സ്വർണ്ണക്കൊള്ളയും മോദി സർക്കാരിന്റെ വികസനവും പ്രധാന പ്രചാരണ വിഷയങ്ങളാകും

View All
advertisement