ഇന്റർഫേസ് /വാർത്ത /Kerala / COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

അശ്വതി, മന്ത്രി ശൈലജ ടീച്ചര്‍

അശ്വതി, മന്ത്രി ശൈലജ ടീച്ചര്‍

അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് ആദരാഞ്ജലി അർപ്പിച്ച് കെ കെ ശൈലജ ടീച്ചർ. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്ന് ആരോഗ്യമന്ത്രി കുറിച്ചു. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

Former Maruti MD Jagdish Khattar passes away | മാരുതി മുൻ മാനേജിംഗ് ഡയറക്ടർ ജഗ്ദിഷ് ഖട്ടർ അന്തരിച്ചു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പ്,

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

Covid Vaccine | മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക

മേപ്പാടി സ്വദേശിനിയായ അശ്വതി വയനാട് ടി ബി സെന്ററിലെ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ്. നാലു ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവർ മരിച്ചത്.

'മുഖ്യമന്ത്രിയുടെ സഹായം ഇനിയും ഉണ്ടാകണം; എല്ലാവരും അവസാനം വരെ കൂടെ ഉണ്ടാകുമെന്നാണ്

പ്രതീക്ഷ': സിദ്ദിഖ് കാപ്പന്റെ ഭാര്യ

നിലവിലെ കോവിഡ് സാഹചര്യത്തിൽ ബത്തേരിയിലെ പബ്ലിക് ഹെൽത്ത് ലാബിൽ ജോലി ചെയ്തു വരികയായിരുന്നു അശ്വതി.

First published:

Tags: Covid, Covid 19, Covid death, Health minister kk shailaja teacher, Kerala Health Minister KK shailaja, KK Shailaja