ഹാ പുഷ്പമേ! 'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദികളുടെ പേരുകളിൽ നിന്ന് താമരയെ ഒഴിവാക്കിയ വിവാദം അവസാനിക്കുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഒരു വേദിക്ക് താമര എന്ന പേര് നൽകുമെന്നും വിവാദങ്ങളിലേക്ക് പോകേണ്ടെന്ന് കരുതിയാണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും കലോത്സവം നന്നായി നടത്തി എല്ലാവരുമായി സഹകരിച്ച് പോകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബി.ജെ.പിയുടെ ചിഹ്നമായതിനാലാണ് താമരയെ ഒഴിവാക്കിയതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞത്.
വേദി 15ന് ആണ് താമര എന്ന പേര് നൽകിയത്.നേരത്തെ വേദി 15ന് ഡാലിയ എന്നാണ് പേര് നൽകിയിരുന്നത്. തൃശൂരിൽ നിടക്കുന്ന സംസ്ഥാനസ്കൂൾ കലോത്സവത്തിന് സജ്ജമാക്കിയ 25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. ഇതിൽ നിന്ന് താമര ഒഴിവാക്കിയത് വിവാദമായിരുന്നു. എല്ലാ വേദികൾക്കും പൂക്കളുടെ പേര് നൽകിയപ്പോൾ താമരയുടെ പേര് മനപ്പൂർവ്വം ഒഴിവാക്കിയതാണെന്നാരോപിച്ച് യുവമോർച്ച പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ 25 പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 10, 2026 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹാ പുഷ്പമേ! 'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി







