ശബരിമല സ്വർണക്കൊള്ള; 'സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്'; റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയിൽ

Last Updated:

'സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടിൽ സ്വർണമുണ്ട്' - ശിവൻകുട്ടി പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി, സോണിയാ ഗാന്ധി
മന്ത്രി വി ശിവൻകുട്ടി, സോണിയാ ഗാന്ധി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് മന്ത്രി വി ശിവൻകുട്ടി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തിയപ്പോഴാണ് മന്ത്രി ശിവൻകുട്ടി ഇങ്ങനെ പ്രതികരിച്ചത്.
'സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണം. സോണിയയുടെ വീട്ടിൽ സ്വർണമുണ്ട്' - ശിവൻകുട്ടി പറഞ്ഞു.
ഉണ്ണികൃഷ്ണൻ‌ പോറ്റി സോണിയയുടെ വീട്ടിൽ രണ്ടു തവണ പോയിട്ടുണ്ട്. അവരുടെ കൈയിൽ സ്വർണം കെട്ടികൊടുത്തിട്ടുണ്ട്. അത് എവിടുത്തെ സ്വർണമാണെന്ന് പറയണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. 'പോറ്റിയേ.. കേറ്റിയേ...' എന്ന് പ്രതിപക്ഷ സഭയിൽ പാടിയപ്പോൾ 'സ്വർണം കട്ടത് ആരപ്പാ കോൺഗ്രസാണ് അയ്യപ്പ' എന്ന് ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഭരണപക്ഷം തിരിച്ച് പാടുകയും ചെയ്തു.
advertisement
സോണിയയുടെ അടുത്ത് എന്തിനാണ് പോറ്റിയെ രണ്ട് തവണ കൊണ്ടുപോയതെന്നും ആരാണ് കൊണ്ടുപോയതെന്നും ശിവൻകുട്ടി ചോദിച്ചു. പ്രതിപക്ഷപ്രതിഷേധത്തിനൊടുവിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
Summary: Minister V. Sivankutty has stated in the Legislative Assembly that a raid should be conducted at the residence of former Congress President Sonia Gandhi and she should be arrested in connection with the Sabarimala gold robbery case. Minister Sivankutty made these remarks while the Opposition was staging a protest in the Assembly regarding the Sabarimala issue.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല സ്വർണക്കൊള്ള; 'സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്'; റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയിൽ
Next Article
advertisement
ശബരിമല സ്വർണക്കൊള്ള; 'സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്'; റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി ശിവൻകുട്ടി നിയമസഭയിൽ
ശബരിമല സ്വർണക്കൊള്ള; 'സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ട്'; റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി ശിവൻകുട്ടി
  • ശബരിമല സ്വർണക്കൊള്ളയുമായി സോണിയ ഗാന്ധിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു

  • സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും സ്വർണം അവിടെയുണ്ടെന്നുമാണ് മന്ത്രിയുടെ ആരോപണം

  • പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തിയപ്പോൾ ശിവൻകുട്ടി ഈ വിവാദ പ്രസ്താവനകൾ നടത്തി

View All
advertisement