advertisement

കേരളത്തിലെ രണ്ട് വൻകിട റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: വിവരങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

Last Updated:

വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന വലിയ പ്രഖ്യാപനങ്ങളാണിതെന്ന് സുരേഷ് ഗോപി

Rapid Read
News18
News18
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയ വിവരം കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി 324.16 കോടി രൂപയും പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈനിനായി 163.57 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം - കായംകുളം റൂട്ടിലെ സിംഗിൾ ലൈൻ കുരുക്ക് ഒഴിവാക്കാനും പ്രതിദിനം ഒൻപത് പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി സർവീസ് നടത്താനും ആലപ്പുഴ പാത ഇരട്ടിപ്പിക്കലിലൂടെ സാധിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് ജംഗ്ഷനിൽ എൻജിൻ മാറ്റുന്നതിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കാൻ സാധിക്കും. ഇത് പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയത്തിൽ 40 മിനിറ്റിലധികം ലാഭമുണ്ടാക്കുമെന്നും ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം കൃത്യമായി പാലിക്കാൻ സഹായിക്കുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന വലിയ പ്രഖ്യാപനങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ റെയിവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു.
advertisement
ബഹുമാനപ്പെട്ട പ്രധാനമന്ത്രി Narendra Modi ജിയുടെയും, കേന്ദ്ര റെയിൽവേ മന്ത്രി Ashwini Vaishnaw ജിയുടെയും നേതൃത്വത്തിൽ, വികസനത്തിന്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിത്.
​1. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (12.66 കി.മീ)
​അനുവദിച്ച തുക: ₹324.16 കോടി
എറണാകുളം - തുറവൂർ - കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ അവസാനിക്കുന്നു.
​നേട്ടം: പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 9 പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും.​ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
advertisement
​2. പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ (1.80 കി.മീ)
​അനുവദിച്ച തുക: ₹163.57 കോടി
പാലക്കാട് ജംഗ്ഷനിലെ ട്രെയിൻ എൻജിൻ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് ഇനി പഴങ്കഥ!
​നേട്ടം: പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും.​ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം (Punctuality) മെച്ചപ്പെടും.
​കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം കൊണ്ടുവരും.
advertisement
​വികസനത്തിനൊപ്പം... ജനങ്ങൾക്കൊപ്പം!
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ രണ്ട് വൻകിട റെയിൽവേ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം: വിവരങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement