ന്യൂഡൽഹി: ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തോമസ് ഐസക്ക്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നു. ടെൻഡർ വിളിച്ചെങ്കിലും തെരഞ്ഞെടുപ്പ് കാരണം മറ്റു നടപടികൾ വൈകുകയായിരുന്നു. പദ്ധതി നടത്തിപ്പുമായി കേരളം മുന്നോട്ട് പോവുകയാണെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു.
ആയുഷ്മാൻ ഭാരത്തിൽ കേരളം അംഗമാണ്, പദ്ധതിയുടെ ആദ്യ വിഹിതം കേരളത്തിന് ലഭിക്കുകയും ചെയ്തു. എന്നിട്ടും പ്രധാനമന്ത്രി എന്ത്കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.