അങ്കമാലി-എരുമേലി റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; സ്ഥലമെടുക്കല്‍ നടപടികള്‍ ജൂലൈയില്‍
- Published by:ASHLI
- news18-malayalam
Last Updated:
111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്
അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. ഇതുസംബന്ധിച്ച് തീരുമാനമായെന്നും സ്ഥലമെടുക്കല്‍ നടപടികള്‍ ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുമെന്നും പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദഗ്ധസംഘം കേരളത്തില്‍ എത്തുമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയാണ് ശബരിമല തീവണ്ടിപ്പാത (Sabarimala Railway) 111 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ,ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിർദ്ദിഷ്ട തീവണ്ടി സ്റ്റേഷനുകൾ.
അതേസമയം കൂടിക്കാഴ്ചയിൽ സില്‍വര്‍ലൈന്‍ ചര്‍ച്ചയായില്ലെന്ന് മന്ത്രി പറഞ്ഞു. സില്‍വര്‍ലൈന് പകരമായി ഇ.ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇ.ശ്രീധരന്‍ ഡല്‍ഹിയിലെത്തി റെയില്‍വേമന്ത്രിയെ കാണും. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ കത്തും റെയില്‍വേമന്ത്രാലയം പരിശോധിക്കും. കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ.ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിനു സമര്‍പ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 03, 2025 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കമാലി-എരുമേലി റെയില്‍പാത യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍; സ്ഥലമെടുക്കല്‍ നടപടികള്‍ ജൂലൈയില്‍