'മഴയുണ്ടെങ്കിൽ അവധി തലേദിവസം പ്രഖ്യാപിക്കണം'; കുട്ടികളെ ബുദ്ധിമുട്ടിലാക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി
- Published by:Anuraj GR
- news18-malayalam
Last Updated:
ആലപ്പുഴയിലെ അവധി പ്രഖ്യാപനം ഇന്ന് രാവിലെയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: മഴയുണ്ടെങ്കില്‍ സ്കൂളുകൾക്കുള്ള അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകള്‍ക്ക് അവധി രാവിലെ പ്രഖ്യാപിച്ചാല്‍ കുട്ടികൾ പ്രയാസത്തിലാകും. അവധി അറിയാതെ രാവിലെ കുട്ടികള്‍ വീട്ടിൽ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കില്‍ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കാസർഗോഡ്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാൽ ആലപ്പുഴയിലെ അവധി പ്രഖ്യാപനം ഇന്ന് രാവിലെയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്.
കാസർകോട്ട് മരം വീണ് വിദ്യാർഥി മരിച്ച സംഭവം നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്കൂളുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റിയിരുന്നു. കാസര്‍കോട്ടെ സ്കൂളില്‍ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 04, 2023 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മഴയുണ്ടെങ്കിൽ അവധി തലേദിവസം പ്രഖ്യാപിക്കണം'; കുട്ടികളെ ബുദ്ധിമുട്ടിലാക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി