വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തിൽ മന്ത്രി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു

Last Updated:

സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി അറിയിച്ചു

മന്ത്രി വി ശിവൻകുട്ടി
മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വിമർശനമുന്നയിച്ചു. കുട്ടികൾ അവർക്ക് ഇഷ്ട്ടമുള്ള ദേശഭക്തി ഗാനം പാടിയതാണോ പ്രശ്നമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കുട്ടികളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി അവഹേളിക്കുകയാണെന്നും, മുഖ്യമന്ത്രിക്ക് അപലപിക്കാൻ സംസ്ഥാന സർക്കാരിൽ തന്നെ ഒട്ടേറെ വിഷയങ്ങൾ ഉണ്ടല്ലോ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തിൽ മന്ത്രി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു
Next Article
advertisement
ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ
ബുള്ളറ്റും ഥാറും ഓടിക്കുന്നവർ ഭ്രാന്തന്‍മാരെന്ന് ഹരിയാന ഡിജിപി
  • ഹരിയാന ഡിജിപി ഒ.പി. സിംഗ് മഹീന്ദ്ര ഥാറും ബുള്ളറ്റും ഓടിക്കുന്നവരെ ഭ്രാന്തന്മാരെന്നും മോശം ആളുകളെന്നും പറഞ്ഞു.

  • വാഹന തിരഞ്ഞെടുപ്പ് വ്യക്തിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡിജിപി സിംഗ് അഭിപ്രായപ്പെട്ടു.

  • പോലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്നും, ചില വാഹനങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും ഡിജിപി പറഞ്ഞു.

View All
advertisement