'സ്കൂളിന് മുന്നിലെ റോഡ് മുറിച്ചു കടക്കാൻ പൊലീസുകാരെ നിര്‍ത്താമോ?' ശിവാനിയുടെ കത്തിന് നടപടിയുമായി മന്ത്രി വി ശിവൻകുട്ടി
- Published by:Vishnupriya S
- news18-malayalam
Last Updated:
കോഴിക്കോട് വട്ടോളി ഗവൺമെന്റ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശിവാനി ആർ എന്ന കൊച്ചുമിടുക്കിയാണ് സ്കൂളിന് മുന്നിലെ ഗതാഗത പ്രതിസന്ധിയെക്കുറിച്ച് മന്ത്രിക്ക് കത്തയച്ചത്
വാഹനങ്ങൾ അമിതവേഗതയിൽ പോകുന്നത് മൂലം സ്കൂളിന് മുന്നിലെ റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടാണെന്നും സഹായിക്കുമോ എന്നും ചോദിച്ച് നാലാം ക്ലാസ് വിദ്യാർത്ഥി അയച്ച കത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് വട്ടോളി ഗവൺമെന്റ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ശിവാനി ആർ എന്ന കൊച്ചുമിടുക്കിയാണ് സ്കൂളിന് മുന്നിലെ ഗതാഗത പ്രതിസന്ധിയെക്കുറിച്ച് മന്ത്രിക്ക് കത്തയച്ചത്. സ്കൂളിന്റെ മുന്നിലെ റോഡ് മുറിച്ചുകടക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും വണ്ടികളൊക്കെ വളരെ വേഗത്തിലാണ് പോകുന്നതെന്നും സ്കൂളിന്റെ മുന്നിലുള്ള സീബ്രാ ലൈനിന്റെ അടുത്തുപോലും വേഗത കുറക്കില്ലെന്നും ശിവാനി കത്തിലൂടെ മന്ത്രിയെ അറിയിച്ചു.
രാവിലെയും വൈകിട്ടും സ്കൂൾ സമയത്ത് ഇതിലെ പോകുന്ന വാഹനങ്ങളുടെ വേഗത കുറക്കാൻ എന്തെങ്കിലും ചെയ്യാമോ എന്നും ഇവിടെ പൊലീസുകാരെ നിർത്താമോ എന്നും കത്തിൽ ശിവാനി മന്ത്രിയോട് ചോദിച്ചത്. ശിവാനിയുടെ കത്ത് കൈപ്പറ്റിയെന്നും കത്തിൻമേൽ നടപടി സ്വീകരിച്ചുവെന്നും മന്ത്രി ഇപ്പോൾ അറിയിച്ചു. വിദ്യാർഥികൾ പൊതുപ്രവർത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത് എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
വട്ടോളി ഗവൺമെന്റ് യു.പി. സ്കൂൾ 4 ബി-യിൽ പഠിക്കുന്ന ശിവാനി.ആർ. അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടായിട്ടുണ്ട്. എനിക്ക് അയച്ച കത്ത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരുന്നു. ശിവാനിയുടെ സ്കൂളിനു മുന്നിൽ സ്കൂൾ സമയത്ത് റോഡ് മുറിച്ചു കടക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സേവനം ലഭ്യമാക്കി എന്നറിയിച്ചുകൊണ്ട് കോഴിക്കോട് റൂറൽ ഡി.വൈ.എസ്.പി. ശിവാനിക്ക് കത്ത് നൽകിയിട്ടുണ്ട്.വിദ്യാർഥികൾ പൊതുപ്രവർത്തനത്തിന്റെ ഭാഗമാകുന്ന മികച്ച മാതൃകയാണ് ശിവാനിയുടേത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
July 22, 2023 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്കൂളിന് മുന്നിലെ റോഡ് മുറിച്ചു കടക്കാൻ പൊലീസുകാരെ നിര്‍ത്താമോ?' ശിവാനിയുടെ കത്തിന് നടപടിയുമായി മന്ത്രി വി ശിവൻകുട്ടി